1956 മുതലുള്ള പ്രവർത്തന പാരമ്പര്യം. 24 മണിക്കൂറും ഈ കട പ്രവർത്തിക്കും എന്നതാണ് മറ്റൊരു പ്രത്യകത. ഇനിയിപ്പോൾ ഏത് പാതിരാത്രിക്ക് തിരുവനന്തപുരം നഗരത്തിലെത്തിയാലും വിശന്നിരിക്കേണ്ടി വരില്ല. ചിലർക്കൊക്കെ രാത്രി അതിന്റെ മധ്യത്തോടു അടുക്കുമ്പോൾ ഒരു വിശപ്പ് വരും ചിലപ്പോൾ ഒരു ചായ കുടിക്കാനോ, നല്ല ചിക്കനും പൊറോട്ടയും കഴിക്കുവാനോ ആഗ്രഹം തോന്നുന്നുണ്ടെങ്കിൽ . അങ്ങനെയുള്ളവർ നേരെ കിള്ളിപ്പാലമുള്ള കുമാർ കഫേയിലേക്ക് പോകാം.
രാവിലെ മുതൽ വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ ലഭ്യമാണ്. രാവിലെ ചായക്കൊപ്പം പരിപ്പുവട, ഉഴുന്ന് വട, പഴം പൊരി എന്നിങ്ങനെ ചെറു കടികൾ കണ്ണാടി കൂടുകളിൽ നിറയും.
7 മണി മുതൽ ഹോട്ടലിന്റെ സീറ്റുകളിൽ ജോലിക്കാരുടെ ബഹളമായിരിക്കും. സ്ഥിരം ഇവിടുന്നു കഴിക്കുന്നവരാണ് അധികവും. ഇവിടുത്തെ പാലപ്പത്തിനും, മുട്ട റോസ്‌റ്റിനും പ്രത്യക ആരാധകരുണ്ട്. അരിപ്പുട്ടു,അപ്പം,ഇടിയപ്പം,പൂരി, ഇഡ്ഡ്ലി, ദോശ തുടങ്ങി വിവിധ ബ്രേക്ഫാസ്റ്റുകൾ ഇവിടെ ലഭ്യമാണ്.
ഉച്ചയ്ക്ക് ഊണ് കഴിക്കാനാണ് ഇവിടെക് വരുന്നതെങ്കിൽ തിരക്കൽപ്പം കൂടും. ഇവിടുത്തെ ഊണിനു പ്രത്യക രുചിയാണ്. ചിപ്പ്സ് മുതൽ കിച്ചടി, പച്ചടിയെല്ലാം ഉൾപ്പെടുത്തുന്ന സദ്യയും ലഭിക്കും. ഊണിനൊപ്പം ചൂരക്കറിയാണ് മിക്കവാറും ദിവസങ്ങളിൽ ഉണ്ടാവുക. അതിനു പുറമെ അയല ഫ്രൈ,ചെറു മീൻ ഫ്രൈ എന്നിവയൊക്കെ ഉണ്ടാകാറുണ്ട്.
ഊണ് കഴിച്ചതൊന്നുന്നില്ലായെങ്കിൽ നല്ല ഉടഞ്ഞ കാപ്പ വേവിച്ചതും മീൻ കറിയും ലഭിക്കും. നോർമൽ ഊണ് ലഭിക്കുന്നത് തേങ്ങാ ചമ്മന്തി, തോരൻ, അവിയൽ, തീയൽ, കപ്പ,മീൻകറി, പുളിശേരി എന്നിവ ഉൾപ്പടുത്തിയാണ്. ഇതിനൊപ്പം ചിക്കൻ മീൻ ബീഫ് എന്നിവ പറയാവുന്നതാണ്.
ഹോട്ടലിലേക്ക് കയറുമ്പോൾ കാണുന്ന കാഴ്ച സ്വിഗ്ഗിയും സോമാറ്റയും മത്സരിച്ചു ഓർഡറുകൾ എടുത്തു കൊണ്ടുപോകുന്നതാണ്. നാലു മണിയായാൽ ചായ കുടിക്കുന്നതിനും ഇവിടെ ആളുകൾ നിറയും. വെട്ടു കേക്ക്, ഉള്ളി വട, ഇലയട,ഉഴുന്ന് വട, നെയ്യപ്പം, രസവട, ബജി,സമൂസ തുടങ്ങിയവയെല്ലാം പലഹാരങ്ങളുടെ ശേഖരത്തിലേക്ക് ചേർക്കും
രാത്രിയിൽ ചോറ്, ബിരിയാണി, പൊറോട്ട, ദോശ, ബീഫ്, ചിക്കൻ, മുട്ട, വെജിറ്റബിൾ കറി എന്നിവ ലഭിക്കും. ഇതെല്ലം കഴിച്ചു ക്ഷീണിച്ചെങ്കിൽ നല്ലൊരു ഫ്രഷ് ജ്യൂസ് കുടിച്ചു മടങ്ങാവുന്നതാണ്. വളരെ അഫോഡബിൾ പ്രൈസ് ആണ് കുമാർ കഫേയുടെ. രുചിയുടെ കാര്യത്തിലും ഇവർ നിങ്ങളെ നിരസ്സരാക്കില്ല.വളരെ സംതൃപ്തിയോടു കൂടി കഴിച്ചിറങ്ങാൻ സാധിക്കുന്ന ഭക്ഷണ സംസ്‌കാരമാണ് ഇവരുടേത്