ചോറിന് കറിയുണ്ടാക്കാൻ മടിയാണോ? എന്നാൽ ഇന്നിതാ ഒരു ഈസി റെസിപ്പി. വീണ്ടും വീണ്ടും തയ്യറാക്കും. ആറടിപൊളി ചെമ്മീൻ ചോറ് തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
- അരി -250ഗ്രാം
- ചെമ്മീൻ – വൃത്തിയാക്കിയത് -ഒരുകപ്പ്
- സവാള -ചെറുത് ഒന്ന്
- തക്കാളി -മീഡിയംസൈസ് ഒന്ന്
- വെളുത്തുള്ളി -അഞ്ചെണ്ണം പൊടിയായരിഞ്ഞത്
- ചെറിയ ജീരകം -ഒരുനുള്ള്. വെളിച്ചെണ്ണ _രണ്ട് ടേബിൾസ്പൂൺ
- നെയ്യ് – ഒരു ടേബിൾ സ്പൂൺ
- കുരുമുളക് പൊടി -ഒരുസ്പൂൺ
- മഞ്ഞൾപൊടി-അരസ്പൂൺ
- കറിവേപ്പില, മല്ലിയില
തയ്യറാക്കുന്ന വിധം
സാധാരണ ചോറുണ്ടാക്കുന്ന ഏതെങ്കിലും അരി വെന്തുകുഴഞ്ഞുപോവാതെ ഉപ്പിട്ട് വേവിച്ചെടുക്കണം. ചെമ്മീൻ ചെറിയ കഷ്ണങ്ങളാക്കി ഉപ്പും കുരുമുളകുപൊടിയും ചേർത്ത് പൊരിച്ചെടുക്കണം. ഇനി ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കണം. ഇതിൽ ജീരകം ചേർക്കണം. ഒന്ന് മൂത്താൽ പൊടിയായരിഞ്ഞ വെളുത്തുള്ളി ചേർത്ത് മൂപ്പിക്കണം. കറിവേപ്പില ചേർത്ത് ഇളക്കിയശേഷം പൊടിയായരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റണം. ഇനി ഇതിലേക്ക് അധികം പഴുക്കാത്ത ഒരു തക്കാളി പൊടിയായരിഞ്ഞു ചേർക്കണം. ആവശ്യത്തിന് ഉപ്പും ഒരു ടേബിൾസ്പൂൺ നെയ്യും ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം പൊരിച്ചുവെച്ച ചെമ്മീൻ ചേർത്തിളക്കാം. ഇനി വേവിച്ചുവെച്ച ചോറിട്ട് ഒരു മൂന്ന്മിനിറ്റ് നേരം കുറഞ്ഞ തീയിൽ കുറേശ്ശേ ഇളക്കി മിക്സ്‌ചെയ്യണം. മല്ലിയില കൂടി ചേർത്ത് കൊടുത്താൽ അടിപൊളി ചെമ്മീൻചോർ റെഡി. സാലടോ അച്ചാറോ കൂട്ടികഴിക്കാം. ഒന്നുംകൂട്ടാതെയും കഴിക്കാൻ സൂപ്പറാണ്. ഓഫീസിൽ കൊണ്ടുപോവാനും കുട്ടികൾക്ക് സ്കൂളിൽ കൊടുത്ത് വിടാനും പറ്റിയ ഒരു ഡിഷ് തന്നെയാണ്. ട്രൈ ചെയ്തുനോക്കാമല്ലോ.