കുടുംബ സമേതം വോട്ട് ചെയ്യാനെത്തി സുരേഷ് ഗോപി

മുക്കാട്ടുകര സെന്റ് ജോർജ് എൽ പി സ്‌കൂളിലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് രേഖപ്പെടുത്താൻ എത്തിയത്

തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി കുടുംബ സമേതം വോട്ട് ചെയ്യാനെത്തി. മുക്കാട്ടുകര സെന്റ് ജോർജ് എൽ പി സ്‌കൂളിലാണ് സുരേഷ് ഗോപി, ഭാര്യ രാധിക, ഭാര്യാ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവർ വോട്ട് രേഖപ്പെടുത്താൻ എത്തിയിരിക്കുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥി സുനിൽ കുമാറും പോളിംഗ് ബൂത്തിലെത്തി

വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വോട്ട് ചെയ്യാനായി പാലക്കാടെത്തി. ‘ഇത് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണെന്നാണെന്നാണ് വോട്ട് ചെയ്യാനായി വരുന്ന ഓരോ മലയാളിയും ചിന്തിക്കേണ്ടത്.’ -ഷാഫി പറഞ്ഞു. പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തി.

കോഴിക്കോട് മണ്ഡലത്തിലെ ബൂത്ത് നമ്പർ ഒന്നിൽ വോട്ടിംഗ് മെഷീന് തകരാറ് സംഭവിച്ചു. കൂടാതെ പത്തനംതിട്ടയിലെ 22ാം ബൂത്തിൽ വിവിപാറ്റ് മെഷീൻ പ്രവർത്തുക്കുന്നില്ല. വടകര വിലങ്ങാട് രണ്ട് ബൂത്തുകളിൽ യന്ത്ര തകരാറ് മൂലം മോക്ക് പോളിംഗ് മുടങ്ങി. അതേസമയം, നാല്പതു ദിവസത്തെ പ്രചാരണത്തിനൊടുവില്‍ ലോക്‌സഭയിലേക്കുള്ള 20 പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കേരളം ഇന്ന് വിധിയെഴുതും. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തത്. 1.43 കോടി സ്ത്രീകളും 1.34 കോടി പുരുഷന്മാരുമുള്‍പ്പെടെ 2.77 കോടി വോട്ടര്‍മാര്‍ വിധിയെഴുതും.

കന്നിവോട്ടര്‍മാര്‍ 5.34 ലക്ഷവും 367 പേര്‍ ഭിന്നലിംഗക്കാരുമാണ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടാർമാരാണ് പോളിങ് ബൂത്തുകളില്‍ എത്തുക. കാല്‍ ലക്ഷത്തിലധികം ബൂത്തുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയക്കായി സജ്ജമാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചു. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിർവഹിക്കുക.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ഇക്കുറി മല്‍സര രംഗത്തുള്ളത്. സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്കായി 1,01176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാര്‍ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്.

കര്‍ശന സുരക്ഷയിലാണ് വോട്ടെടുപ്പ്. 66,303 പോലീസുകാരെയും അധിക സുരക്ഷക്ക് 62 കമ്പനി കേന്ദ്രസേനയും രംഗത്തുണ്ട്. എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളും ആറ് ജില്ലകളിലെ 75 ശതമാനം പ്രശ്‌നബാധിത ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തി. റിസര്‍വ് മെഷീനുകള്‍ അടക്കം 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ്. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. പ്രാഥമിക പരിശോധന, മൂന്ന്ഘട്ട റാന്‍ഡമൈസേഷന്‍, മോക്ക് പോളിങ് എന്നിവ പൂര്‍ത്തിയാക്കി കുറ്റമറ്റതെന്ന് ഉറപ്പാക്കിയാണ് വോട്ടിങ് യന്ത്രങ്ങള്‍ പോളിങ് ബൂത്തുകളില്‍ എത്തിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ ആറിന് പോളിങ് ബൂത്തുകളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വീണ്ടും മോക്‌പോള്‍ നടത്തി യന്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിക്കുക

സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും ബാക്കി ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുനന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.