നിയമലംഘനം കണ്ടെത്തി, നാല് ഭക്ഷ്യ സ്ഥാപനങ്ങൾക്ക് പൂട്ടുവീണു

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന് ആറ് കടകളും അടച്ചുപൂട്ടി

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന് ജഹ്‌റയിലെ ആറ് കടകൾ അടച്ചുപൂട്ടി. ഗുരുതര നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിലെ നാല് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഹവല്ലിയിലും സാൽമിയയിലുമാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയിലെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ സൂപ്പർവൈസർ മുഹമ്മദ് അൽകന്ദരി അറിയിച്ചു.

അൽ അൻബ പത്രത്തോടാണ് ഇക്കാര്യം അറിയിച്ചത്. സാൽമിയ പ്രദേശത്തെ രണ്ട് റെസ്റ്റോറന്റുകളും ഹവല്ലി ഏരിയയിലെ ബേക്കറി, മധുരപലഹാര കട, റെസ്റ്റോറന്റ് എന്നിവയുമാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ. വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന് ആറ് കടകൾ അടച്ചുപൂട്ടി

അതേസമയം, വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന് ആറ് കടകളും കുവൈത്തിൽ അടച്ചുപൂട്ടി. ബാഗ്, വസ്ത്രം, ഷൂ, ആക്സസറി തുടങ്ങിയ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന് ജഹ്‌റയിലെ കടകളാണ് അടച്ചുപൂട്ടിയത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വാണിജ്യ നിയന്ത്രണ വകുപ്പ് കടകൾ അടച്ചുപൂട്ടിയ വിവരം അൽ അൻബ പത്രമാണ് റിപ്പോർട്ട് ചെയ്തത്.