ന്യൂഡൽഹി: അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) വിദ്യാർഥികൾക്ക് തൊഴിൽ, ഇന്റേൺഷിപ് അവസരങ്ങൾ ഒരുക്കുന്നതിന് പുതിയ കരിയർ പ്ലാറ്റ്ഫോം ഉണ്ടാക്കുന്നു. അപ്നാ ഡോട്ട് കോമുമായി സഹകരിച്ചാണ് 30 ലക്ഷം വിദ്യാർഥികൾക്ക് ഉപകാരമാകുന്ന പുതിയ പോർട്ടൽ വരുന്നത്. ഏപ്രിൽ 30ന് പോർട്ടൽ നിലവിൽ വരുമെന്ന് എ.ഐ.സി.ടി.ഇ വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്തും പുറത്തുമുള്ള തൊഴിലവസരങ്ങൾ, ഇതുസംബന്ധമായ വിജ്ഞാപനങ്ങൾ, നിർമിത ബുദ്ധിയുടെ സഹായത്തോടെ റെസ്യൂമെ തയാറാക്കുന്നതിനുള്ള സൗകര്യം, കരിയർ ആസൂത്രണത്തിനുവേണ്ട അടിസ്ഥാന ടൂളുകൾ എന്നിവ ഇതുവഴി അറിയാം. 12,000 ത്തിലേറെ കോളജുകൾക്ക് പ്ലേസ്മെന്റ് സഹായം നൽകാനും പോർട്ടലിന് സാധിക്കും. സിലികോൺ വാലി ഇമേർഷൻ പ്രോഗ്രാമിൽ വിദ്യാർഥികൾക്ക് പങ്കെടുക്കാനുള്ള അവസരവും പോർട്ടൽ ഒരുക്കുന്നുണ്ട്.