ഡയറ്റില്‍ ഉൾപ്പെടുത്താം ബദാം ഓയില്‍, ഗുണങ്ങള്‍ നിരവധി

ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്

വിറ്റാമിന്‍ ഇയുടെ കലവറയായ ബദാം നല്ലതാണ്. ഇവ ഹൃദയാഘാതസാധ്യത കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമൊക്കെ നല്ലതാണ്. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ അടങ്ങിയതാണ് ബദാം. ചര്‍മ്മ സംരക്ഷണത്തിനും ഇത് വളരെ നല്ലതാണു.

ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബദാം ഓയിലില്‍ ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ എ, ഇ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങി ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

 

Almond oil in bottle on white background

വിറ്റാമിന്‍ ഇയുടെ കലവറയായ ബദാം ഓയില്‍ ചര്‍മ്മ സംരക്ഷണത്തിനും മികച്ചതാണ്. ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾ ആൽമണ്ട് ഓയിലിൽ അടങ്ങിയിട്ടുണ്ട്. ബദാം ഓയിലില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാന്‍ സഹായിക്കും. അതിനാല്‍ മുഖത്ത് ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ബദാം ഓയില്‍ പുരട്ടുന്നത് ചുളിവുകളെ തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാനും ബദാം ഓയില്‍ പുരട്ടുന്നത് നല്ലതാണ്. ഇതിനായി രാത്രി കിടക്കുന്നതിന് മുൻപ് രണ്ടോ മൂന്നോ തുള്ളി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു കണ്ണിനു ചുറ്റും മസാജ് ചെയ്യാം.