ജോലി തേടിയെത്തിയ തായ്ലാൻഡ് മോഡൽ കയ്കാൻ കയ്നാകം (31) എന്ന യുവതിയുടെ മൃതദേഹമാണ് ഒരു വർഷത്തെ തിരച്ചിലിനൊടുവിൽ ബഹ്റൈനിലെ മോർച്ചറിയിൽ നിന്നും കുടുംബത്തിനു കണ്ടെത്താനായത്. മൂന്ന് വർഷമായി ഇവർ ബഹ്റൈനിൽ ഒരുറസ്റ്ററന്റില് ജോലി ചെയ്തു വരികയായിരുന്നു.
പുരുഷ സുഹൃത്തിനൊപ്പമാണ് ഇവർ ബഹ്റൈനിൽ കഴിഞ്ഞിരുന്നതെന്നും സൂചനയുണ്ട്. സമൂഹമാധ്യമത്തില്‍ നിരന്തരം വിവരങ്ങള്‍ പോസ്റ്റ് ചെയ്തു വന്നിരുന്ന ശീലം ഇവർക്കുണ്ടായിരുന്നു. 2023 ഏപ്രില്‍ മുതൽ ഇത് നിലച്ചതോടെയാണ് കുടുംബം അന്വേഷണം വേണമെന്ന ആവശ്യവുമായി തായ് എംബസിയുടെ സഹായം തേടിയത്.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ മോര്‍ച്ചറിയില്‍ ഒരു ഏഷ്യന്‍ യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. കുടുംബം കയ്കാന്റെ മൃതദേഹം തിരിച്ചറിയുകയും മരണത്തിൽ ദുരൂഹത ഉണ്ടെന്ന് സംശയിക്കുന്നതായും അറിയിച്ചു. വിഷം കലർന്ന മദ്യമാണ് മരണത്തിനിടയാക്കിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു.