കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മണ്ണാര്‍കാട് കോടതി നിര്‍ദേശ പ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസ് പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നായിരുന്നു പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിൽ അന്‍വര്‍ അധിക്ഷേപ പ്രസംഗം നടത്തിയത്. ഈ പരാമര്‍ശത്തിന് എതിരെയാണ് നടപടി.
ഹൈക്കോടതി അഭിഭാഷകന് ബൈജു നോയല്‍ നല്കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി നാട്ടുകല്‍ പൊലീസിന് കേസെടുക്കാൻ നിര്‍ദേശം നല്‍കിയത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നായിരുന്നു അൻവർ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രാഹുൽ നടത്തിയ പ്രസംഗത്തിന് മറുപടിയായാണു അൻവറിന്റെ വിവാദ പരാമർശം.