മാംഗോ സീസൺ തുടങ്ങിയത് മുതൽ തന്നെ വ്യത്യസ്ത രുചികൾ ആണ് പലരും പരീക്ഷിക്കുന്നത്. ചൂട് കാലമായതിനാൽ ദാഹവും കൂടുതലാണ്. ദാഹം മാറ്റുന്നതിനായി കുറഞ്ഞ ചേരുവകൾ കൊണ്ട് മാംഗോ സ്വീറ്റ് ലെസ്സി തന്നെ നമുക്ക് ഉണ്ടാക്കാം. അതിനായി പഴുത്ത മാങ്ങ, തൈര്, പഞ്ചസാര,ഏലക്കാപ്പൊടി എന്നിവ എടുക്കാം.
തൊലി കളഞ്ഞ് വൃത്തിയാക്കിയ മാങ്ങ ലേശം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കട്ട തൈര്, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ കൂടി ചേർത്ത് നന്നായി അരക്കുക.തണുപ്പിനായി ഐസ് കട്ടയും കൂടെ ചേർക്കുക. വേണമെങ്കിൽ ക്രഷ് ചെയ്ത് വച്ച ബദാം , അണ്ടിപരിപ്പ്, പിസ്ത എന്നിവയും ചേർത്ത് വിളമ്പുക .