പാലുല്‍പ്പന്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പനീർ. ആരോഗ്യവശം കൊണ്ട് പനീരിന് പ്രധാന സ്ഥാനമുണ്ട്. പനീർകൊണ്ട് പലതരം വിഭവങ്ങൾ തയ്യറാക്കാം. അതുപോലെ തന്നെ ബേബി കോണും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവ രണ്ടും ചേർത്ത് പനീര്‍ ബേബി കോണ്‍ മസാല തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പനീര്‍-1 കപ്പ് (കഷ്ണങ്ങളാക്കി മുറിച്ചത്)
- ബേബി കോണ്‍-5 (നെടുകെ മുറിച്ചത്)
- സവാള-2
- തക്കാളി-2
- പച്ചമുളക്-4
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
- ചുവന്ന മുളക്-2
- മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
- മുളകുപൊടി-അര സ്പൂണ്‍
- മല്ലിപ്പൊടി-1 സ്പൂണ്‍
- ഗരം മസാല-1 സ്പൂണ്‍
- എണ്ണ
- ഉപ്പ്
- മല്ലിയില
തയ്യറാക്കുന്ന വിധം
പച്ചമുളക്, ചുവന്ന മുളക്, സവാള എന്നിവ ഒരുമിച്ച് അരച്ച് പേസ്റ്റാക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകം, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കണം. ഇത് നന്നായി മൂക്കുമ്പോള്‍ തക്കാളി അരിഞ്ഞതും ഉപ്പും മറ്റെല്ലാ മസാലപ്പൊടികളും ചേര്‍ക്കുക. തക്കാളി നല്ലപോലെ വഴറ്റി ഗ്രേവി പോലെയാക്കണം.
തയ്യാറാക്കി വച്ചിരിക്കുന്ന ഗ്രേവിയിലേക്ക് ബേബി കോണ്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ച് വേവിക്കണം. ഇത് ഒരുവിധം വേവുമ്പോള്‍ പനീറും ചേര്‍ക്കാം. വേണമെങ്കില്‍ അല്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. ഗ്രേവി കുറുകിക്കഴിയുമ്പോള്‍ വാങ്ങിവച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം. ചപ്പാത്തി, പൊറോട്ട എന്നിവയ്ക്കൊപ്പം കഴിക്കാന്‍ പറ്റിയ വിഭവമാണിത്.