ഉച്ചയൂണിന് എളുപ്പത്തിലൊരു വെണ്ടയ്ക്ക മസാല

ഇറച്ചിയും മീനും ഇല്ലാത്ത ദിവസത്തെ ഉച്ചയൂണിന് എളുപ്പത്തില്‍ ഒരു വെണ്ടയ്ക്ക മസാല തയ്യറാക്കാം. രുചികരമായ വെണ്ടയ്ക്ക മസാല റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • വെണ്ടയ്ക്ക-12
  • തക്കാളി അരിഞ്ഞത്-2
  • സവാള-2
  • പച്ചമുളക്-5
  • മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
  • മുളകുപൊടി-അര സ്പൂണ്‍
  • വെളുത്തുള്ളി-5
  • ഉപ്പ്
  • കറിവേപ്പില
  • എണ്ണ

തയ്യറാക്കുന്ന വിധം

വെണ്ടയ്ക്ക കഴുകി വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാളയും വെളുത്തുള്ളിയുമിട്ട് നല്ലപോലെ വഴറ്റിയെടുക്കണം. ഇതിലേക്ക് മസാലപ്പൊടികളും പച്ചമുളകു പാകത്തിന് ഉപ്പും ചേര്‍ക്കണം. അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വെണ്ടയ്ക്ക ചേര്‍ത്ത് ഇളക്കി വേവിക്കുക. ചാറു കുറുകുമ്പോള്‍ വാങ്ങാം ചോറിനൊപ്പം കഴിയ്ക്കാന്‍ രുചികരമായ വെണ്ടയ്ക്ക മസാല തയ്യാര്‍

അധികം മൂപ്പില്ലാത്ത വെണ്ടയ്ക്കയാണ് ഈ മസാലയ്ക്കു സ്വാദു നല്‍കുക.