സിനിമാ സ്റ്റൈല്‍ ചെയ്‌സിംഗ്!!!: ആര്യാരാജേന്ദ്രനോടും സച്ചിന്‍ ദേവിനോടും ദാര്‍ഷ്ട്യം കാണിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പൊക്കി: 354 എ. വകുപ്പ് ചേര്‍ത്ത് കേസെടുത്തു (എക്‌സ്‌ക്ലൂസീവ്)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവിനോടും ആളറിയാതെ ദാര്‍ഷ്ട്യത്തോടെ പെരുമാറിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കേസ്. 354 എ വകുപ്പു പ്രകാരമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ഡ്രൈവറെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. മേയര്‍ ആര്യാ രാജേന്ദ്രനും, ഭര്‍ത്താവ് എം.എല്‍.എ സച്ചിന്‍ ദേവും തൃശ്ശൂര്‍ ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വഴിയില്‍ റോഡില്‍വെച്ചുണ്ടായ പ്രശ്‌നമാണ് പാളയ ത്തുവെച്ച് സിനിമാ സ്റ്റൈല്‍ ട്വിസ്റ്റിലേക്ക് മാറിയത്.

നാഷണല്‍ ഹൈവേയില്‍ എവിടെയോ വെച്ച് എം.എല്‍.എയും മേയറും സഞ്ചരിച്ചിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. റാഷ് ഡ്രൈവിംഗ് നടത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവറോട്, മര്യാദയ്ക്ക് വണ്ടിയോടിക്കാന്‍ പഠിക്കണമെന്ന് ശാസിക്കാനാണ് എം.എല്‍.എയും മേയറും ശ്രമിച്ചത്. എന്നാല്‍, കാറിലുണ്ടായിരുന്നത് എം.എല്‍.എയാണെന്നോ, മേയറാണെന്നോ അറിയാത്ത ഡ്രൈവര്‍ ഇരുവരെയും ഒട്ടും മൈന്‍ഡു ചെയ്യാതെ ബസ് വിട്ടു. ഇത് തങ്ങളെ ഇന്‍സള്‍ട്ട് ചെയ്‌തെന്ന തോന്നല്‍ ജനപ്രതിനിധികള്‍ക്കുണ്ടായി. മാത്രമല്ല, നിയന്ത്രണമില്ലാത്ത വേഗതയും, ഓവര്‍ടേക്കിംഗും.

ഇതോടെ ഡ്രൈവറെ മര്യാദ പഠിപ്പിക്കാന്‍ തന്നെ ജനപ്രതിനിധികളായ ദമ്പതികള്‍ തീരുമാനിച്ചു. അങ്ങനെ ബസിനൊപ്പം കാര്‍ ഓടിച്ച് പാളയത്ത് എത്തിയപ്പോള്‍ ചെയസ് ചെയ്ത് ബസ് നിര്‍ത്തിച്ചു. തുടര്‍ന്ന് മേയറും എം.എൽ.എയും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ തര്‍ക്കമായി. ഓവര്‍ ടേക്ക് ചെയ്ത വാഹനത്തിലിരുന്നവരെ കണ്ടില്ലെന്ന് ബസ് ഡ്രൈവറും, കാണാത്തതെന്താണെന്ന് മേയറും കൂട്ടരും.

അങ്ങനെ പാതിരാത്രിയില്‍ തമ്മില്‍ തര്‍ക്കം മൂത്തതോടെ പോലീസെത്തി. ബസില്‍ അപ്പോള്‍ 25ല്‍ കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നു. ബസ് പോലീസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവറെയും കൊണ്ട് സ്‌റ്റേഷനിലേക്കു പോയി. മേയറിനും എം.എല്‍.എയ്ക്കുമൊപ്പം രണ്ട് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു.

Latest News