ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി

സംസ്ഥാനത്ത് അന്തരീക്ഷ താപനില വളരെ ഉയർന്നു നിൽക്കുന്ന സാഹചര്യമായതിനാൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തി വയ്ക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു.

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടർന്നുമാണ് നടപടി.

അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കുമെന്നും ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.