സ്വപനത്തിൽ സഞ്ചരിക്കുന്ന അനുഭവം. പണ്ടു വായിച്ചുമറന്ന മാന്ത്രിക കഥയിലെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന കോട്ടകളും പുരാതാന പള്ളികളും കൊക്കോസ് മലനിരകളും താഴ്‌വാരങ്ങളുമുള്ള അത്ഭുത ലോകം. കറുത്ത കടലും ഗുഹാ നിര്‍മിതികളുമുള്ള, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച, മഞ്ഞിന്റെ പുതപ്പണിഞ്ഞ ജോർജിയ. എല്ലാ യൂറോപ്യൻ നഗരങ്ങൾക്കുമുള്ള പോലെ ഒരു ഓൾഡ് ടൗൺ ഇവിടെയുമുണ്ട്. മൂവായിരം വര്‍ഷം പഴക്കമുള്ള അപ്‌ലിസ്റ്റിക്കെ മുതൽ ആറാം നൂറ്റാണ്ടിലെ ഡേവിഡ് ഗരേജ മൊണാസ്ട്രിയും സാംഷ്‌വിൽഡെയിലെ പുരാതന വാസസ്ഥലങ്ങളും വരെ, ഏതൊരു സഞ്ചാരിയെയും അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നിരവധി ഗുഹാകേന്ദ്രങ്ങളുള്ള നാടാണ് ജോർജിയ.
എന്നാല്‍ അവയെക്കാളുമൊക്കെ വിസ്മയകരമാണ് ഒന്നുണ്ട് ഇവിടെ. അതാണ് വാർഡ്‌സിയ. ജോര്‍ജിയയിലെ ഏറ്റവും ശ്രദ്ധേയമായ ഗുഹാനഗരമെന്ന പേര് കാലങ്ങളായി വാർഡ്‌സിയയ്ക്ക് സ്വന്തം.തെക്കൻ ജോർജിയയിലെ ആസ്പിൻഡ്‌സയിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെയായി, കുരാ നദിയുടെ ഇടത് കരയിലുള്ള എരുഷെറ്റി പർവതത്തിന്‍റെ ചെരിവുകളിലാണ് വാർഡ്‌സിയ പട്ടണം പടുത്തുയര്‍ത്തിയത്. പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഈ ഗുഹാനഗരം ജോര്‍ജിയയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
പര്‍വതം തുരന്ന് അവയ്ക്കുള്ളില്‍ നിറയെ ഗുഹകള്‍ നിര്‍മിച്ചിരിക്കുന്നു. ഏകദേശം അര കിലോമീറ്റര്‍ ദൂരത്തില്‍ ഗുഹകളുണ്ട്. പത്തൊന്‍പത്തോളം ‘നില’കളിലായി ആറായിരത്തോളം ഗുഹാമുറികള്‍ ഇവിടെയുണ്ട്. ഇവയെല്ലാം താമസത്തിനു വേണ്ടിയായിരുന്നില്ല ഉപയോഗിച്ചിരുന്നത്. ഒരു നഗരത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഗുഹകള്‍ക്കുള്ളില്‍ ഒരുക്കി. 25 വൈൻ സെല്ലറുകള്‍, ഒരു കന്യാസ്ത്രീ മഠം, 15 ചാപ്പലുകൾ, എന്നിവയും ഇവിടെ പ്രവര്‍ത്തിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജോർജി മൂന്നാമൻ രാജാവിന്‍റെ കാലത്ത്, ഇവിടെ ഒരു കോട്ട പണിയാനാണ് ആദ്യം ഉദ്ദേശിച്ചത്. പണികള്‍ ആരംഭിച്ചെങ്കിലും ഇവിടം യഥാര്‍ത്ഥത്തില്‍ ഒരു കോട്ടയായി മാറ്റിയത് അദ്ദേഹത്തിന്‍റെ മകളായിരുന്നു. അവളുടെ ശ്രദ്ധാപൂർവമായ മേൽനോട്ടത്തിന് കീഴിൽ, ആഴത്തിൽ കൊത്തിയെടുത്ത ഗുഹകളുടെയും മുറികളുടെയും വിപുലമായ ഒരു പരമ്പര. രഹസ്യമായി രക്ഷപ്പെടാനുള്ള തുരങ്കങ്ങളും ശത്രുവിനെ ആശയക്കുഴപ്പത്തിലാക്കാനുള്ള ദ്വാരങ്ങളും അവയിൽ ഉൾപ്പെടുന്നു.അതിനെല്ലാം ചുക്കാൻ പിടിച്ചത് ഇതിഹാസ രാജാവായ താമർ ദി ഗ്രേറ്റ് ആയിരുന്നു. 30 വർഷത്തെ ഭരണകാലത്ത് ജോർജിയ രാഷ്ട്രീയമായും പ്രദേശികമായും അഭിവൃദ്ധി പ്രാപിച്ചു.
.കാലക്രമേണ, ഒരു കോട്ട എന്നതില്‍ നിന്നും മാറി ഇവിടം ഒരു ആശ്രമമായും സാംസ്കാരിക കേന്ദ്രമായും ശക്തികേന്ദ്രമായും അതിവേഗം പരിണമിച്ചു. വാർഡ്സിയയിൽ ഏകദേശം 2,000 സന്യാസിമാരും പതിനായിരക്കണക്കിന് ജനങ്ങളും താമസിച്ചിരുന്നു. ഒരു നഗരത്തിന് വേണ്ടതെല്ലാം അവര്‍ അവിടെത്തന്നെ ഉണ്ടാക്കിയിരുന്നു. എത്ര സമൃദ്ധമായിരുന്നാലും, വാൽജിയയുടെ വിജയം താരതമ്യേന ഹ്രസ്വകാലമായിരുന്നു. 1283-ൽ, ഈ പ്രദേശത്ത് ഒരു ഭൂകമ്പം ഉണ്ടായി, നഗരത്തിന്റെ 70%-ലധികം നശിപ്പിക്കുകയും അതിന്റെ പുറം മതിലുകൾ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഹിമപാതത്തിൽ നശിപ്പിക്കുകയും ചെയ്തു. 1283-ൽ, ഒരു ഭൂകമ്പം ഈ പ്രദേശത്തെയൊന്നാകെ പിടിച്ചുകുലുക്കി, നഗരത്തിന്‍റെ 70% ത്തിലധികം നശിപ്പിക്കപ്പെട്ടു. നിരവധി ആളുകള്‍ ഇവിടം വിട്ടു പോയി. ഏതാനും സന്യാസിമാര്‍ മാത്രം അവശേഷിച്ചു. പിന്നീട് മറ്റൊരു 300 വർഷത്തേക്ക് കൂടി അവര്‍ അവിടെ പിടിച്ചുനിന്നു. അതിനിടെ അവര്‍ക്കിടയിലും ഗണ്യമായ കൊഴിഞ്ഞുപോക്കുണ്ടായി. സോവിയറ്റ് യൂണിയന്‍റെ തകർച്ചയ്ക്ക് ശേഷം മടങ്ങിയെത്തിയ ഒരുപിടി സന്യാസിമാർ ഇപ്പോഴും വാർഡ്‌സിയയിലുണ്ട്. ഏകദേശം 500 ഗുഹകൾ ഇവിടെ ഇപ്പോഴും കേടുകൂടാതെ അവശേഷിക്കുന്നു. പുരാതന വൈൻ നിർമാണ പാത്രങ്ങൾ ഉള്ള വൈൻ സെല്ലറുകളും തുരങ്കങ്ങളും അതേപടിയുണ്ട്. ഡൈനിങ് ഹാളും കല്ലിൽ കൊത്തിയ ബെഞ്ചുകളും അടുപ്പും ഉണ്ട്.