മെയ് മാസം ബാങ്കുകൾക്ക് 14 ദിവസത്തോളം അവധി

മെയ് ഒന്ന് മുതൽ 26വരെ 14ദിവസം ബാങ്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിൽ 7ദിവസം നമ്മുടെ കേരളത്തിൽ ആണ്. ഒരു മാസത്തിലെ രണ്ട് ആഴ്ച ബാങ്കുകൾ അവധി.
ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കച്ചവടക്കാരെ ആകും. ജൂൺ മാസത്തിൽ സ്കൂൾ തുറക്കുന്നതിനാൽ അതിനുള്ള സാധനങ്ങൾ കടകളിൽ എത്തിക്കുമ്പോൾ പണം നൽകാൻ കൂടുതൽ പേരും ആശ്രയിക്കുന്നത് ബാങ്കുകളെ ആണ്.ഇന്ത്യ എത്രയൊക്കെ ഡിജിറ്റൽ യുഗത്തിലേക്ക് മാറി എന്ന് പറഞ്ഞാലും സാധാരണ കച്ചവടക്കാരും ചെറിയ ചെറിയ ബിസിനസ്‌ ചെയ്യുന്നവരും ഏറ്റവും കൂടുതൽ പണമിടപാടുകൾ നടത്തുന്നത് ബാങ്കുകളിൽ നേരിട്ട് ചെന്നാണ്.

അത് കൊണ്ട് ബാങ്ക് ഇടപാടുകൾ നടത്താൻ പ്ലാൻ ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് നടത്തണംമെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ. അടുത്ത മാസം പതിനാല് ദിവസമാണ് പല സംസ്ഥാനങ്ങളിലായി ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തും പ്രാധാന്യമുള്ള ദിവസങ്ങളും, ആഘോഷങ്ങളും, പ്രാദേശിക അവധികളും, ദേശീയ അവധികളും, രണ്ടാംശനി, നാലാംശനി,ഞായര്‍ തുടങ്ങി എല്ലാ അവധികളും ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റാണ് ആര്‍ബിഐ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ മെയ് ദിനം, ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം ഏഴു ദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മെയ് മാസത്തില്‍ മൊത്തം 14 അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്നു മെയ് 1- മെയ് ദിനം

മെയ് 5- ഞായറാഴ്ച

മെയ് ഏഴ്- ലോക്‌സഭ തെരഞ്ഞെടുപ്പ്- (ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ )

മെയ് എട്ട്- ടാഗോറിന്റെ ജന്മദിനം- ( പശ്ചിമ ബംഗാള്‍)

മെയ് 10- ബസവ ജയന്തി, അക്ഷയ തൃതീയ (കര്‍ണാടക)

മെയ് 11- രണ്ടാം ശനിയാഴ്ച

മെയ് 12- ഞായറാഴ്ച

മെയ് 13- ലോക്‌സഭ തെരഞ്ഞെടുപ്പ് ( ശ്രീനഗര്‍)

മെയ് 16- സംസ്ഥാന ദിനം ( സിക്കിം)

മെയ് 19- ഞായറാഴ്ച

മെയ് 20- ലോക്‌സഭ തെരഞ്ഞെടുപ്പ് ( മഹാരാഷ്ട്ര)

മെയ് 23- ബുദ്ധ പൂര്‍ണിമ ( ത്രിപുര, മിസോറാം,മധ്യപ്രദേശ്, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ജമ്മു, ലഖ്‌നൗ, ബംഗാള്‍, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍)

മെയ് 25- നാലാമത്തെ ശനിയാഴ്ച

മെയ് 26- ഞായറാഴ്ച
ഇങ്ങനെ ആണ് അവധി ദിവസങ്ങൾ വരുന്നത്.