തമിഴ്നാട്ടിലെ പ്രധാന ആഘോഷമാണ് തൈപ്പൊങ്കല്‍. തൈപ്പൊങ്കലിനുണ്ടാക്കുന്ന പ്രത്യേക വിഭവമാണ് പൊങ്കല്‍. സ്വാദിനൊപ്പം പോഷകവും കലര്‍ന്ന ഒരു വിഭവമാണിത്. തയ്യറാക്കാനും വളരെ എളുപ്പം.
ആവശ്യമായ ചേരുവകൾ
- പച്ചരി-അരക്കിലോ
- ചെറുപയര്‍ പരിപ്പ്-കാല് കിലോ
- ജീരകം-1 സ്പൂണ്‍
- കുരുമുളക്-1 സ്പൂണ്‍
- നെയ്യ്-3 സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
- ഉപ്പ്-പാകത്തിന്
തയ്യറാക്കുന്ന വിധം
പച്ചരിയും പരിപ്പും നല്ലപോലെ കഴുകുക. ഇവ രണ്ടും കൂട്ടച്ചേര്ത്ത് ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ക്കുക. പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കണം. ഇതിലേക്ക് ജീരകം, കുരുമുളക് എന്നിവ പൊടിച്ചിടുക. നെയ്യും ചോറില്‍ കൂട്ടിയിളക്കണം. മേമ്പൊടി പരിപ്പ് അല്പം വറുത്ത ശേഷം വേവിച്ചാല്‍ കൂടുതല്‍ സ്വാദ് ലഭിക്കും. സ്വാദിനായി കശുവണ്ടിപ്പരിപ്പും പൊങ്കലില്‍ ചേര്‍ക്കാം