ഈ വേനൽ കാലത്ത് എങ്ങോട്ടേലും പോകാൻ ആഗ്രഹിക്കുന്നവർ ആകും കൂടുതലും എന്നാൽ ഒരു കപ്പൽ യാത്ര പോയാലോ ..തമിഴ്നാട് –ശ്രീലങ്ക കപ്പല്‍ സര്‍വീസ് പുനരാരംഭിക്കാൻ തീരുമാനം ആയിട്ടുണ്ട് . തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ആണ് മേയ് 13-ന് പുനരാരംഭിക്കുന്നത് .
കഴിഞ്ഞ വർഷം ആരംഭിച്ച സർവീസ് അധികം വൈകാതെ തന്നെ നിലച്ചിരുന്നു. ആറു മാസങ്ങൾക്ക് ശേഷമാണ് വീണ്ടും സർവീസ് തുടങ്ങുന്നത്. മെയ് 13 മുതൽ സർവീസ് ആരംഭിക്കും. ടിക്കറ്റ് വിൽപന തുടങ്ങി.കഴിഞ്ഞ വർഷം ഒക്ടോബർ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് നാഗപട്ടണം – കാങ്കേശൻതുറ കപ്പൽ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്.എച്ച്എസ്സി ചെറിയപാണി ആയിരുന്നു സർവീസ് നടത്തിപ്പുകാർ. എന്നാൽ ഒരാഴ്ചക്കുള്ളിൽ സർവീസ് അവസാനിപ്പിക്കുകയായിരുന്നു. മൺസൂൺ ചൂണ്ടിക്കാട്ടിയായിരുന്നു സർവീസ് അവസാനിപ്പിച്ചത്. മൺസൂൺ കഴിഞ്ഞിട്ടും സർവീസ് തുടങ്ങിയതുമില്ല. അന്തമാനില്‍ നിര്‍മിച്ച ‘ശിവഗംഗ’ കപ്പലാണ് സര്‍വീസിനായി ഉപയോഗപ്പെടുത്തുക. താഴത്തെ ഡെക്കില്‍ 133 സീറ്റും മുകളിലത്തെ ഡെക്കില്‍ 25 സീറ്റും ഉണ്ടാകും. നാഗപട്ടണത്തുനിന്ന് കാങ്കേശന്‍ തുറയിലേക്കുള്ള 60 നോട്ടിക്കല്‍ മൈല്‍ താണ്ടാന്‍ ഏകദേശം മൂന്നര മണിക്കൂര്‍ സമയമെടുക്കും. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാനും ചരിത്രപരമായ ബന്ധം അടുത്തറിയാനും കപ്പല്‍ സര്‍വീസ് അവസരമൊരുക്കും.
5000 രൂപ മുതല്‍ 7000 രൂപവരെയായിരിക്കും നിരക്ക്. പുറമെ, ജി.എസ്.ടി.യും നല്‍കണം .ശ്രീലങ്കയിലേക്ക് യാത്രചെയ്യാന്‍ പാസ്പോര്‍ട്ട് മാത്രം മതിയാകും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചര്‍ ടെര്‍മിനലില്‍ ടിക്കറ്റ് ബുക്കുചെയ്യാന്‍ സൗകര്യമുണ്ട്. 1982-ല്‍ ശ്രീലങ്കയിലുണ്ടായ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്നാണ് രാമേശ്വരത്തിനും വടക്കന്‍ ശ്രീലങ്കയിലെ തലൈമന്നാറിനും ഇടയിലുള്ള കപ്പല്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. പിന്നീട് രണ്ടാം യു.പി.എ. സര്‍ക്കാര്‍ തൂത്തുക്കുടി-കൊളംബോ കപ്പല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും അഞ്ചുമാസത്തിനകം നിര്‍ത്തുകയായിരുന്നു.