ഏതു കാലത്തും ലഭ്യമായ ഒന്നാണ് വഴുതനങ്ങ . ഇതുപയോഗിച്ച് പല വിഭവങ്ങൾ തയ്യറാക്കാമെങ്കിലും ഇതില്‍ സോസ് ചേര്‍ത്ത് വ്യത്യസ്തമായ രീതിയില്‍ വഴുതനങ്ങാ മസാല ഉണ്ടാക്കാം. ഇതൊന്ന് പരീക്ഷിച്ചാലോ?
ആവശ്യമായ ചേരുവകൾ
- വഴുതനങ്ങ-കാല്‍ കിലോ
- ക്യാപ്‌സിക്കം-1
- സവാള-2
- ഇഞ്ചി അരിഞ്ഞത്-1 സ്പൂണ്‍
- പച്ചമുളക് അരിഞ്ഞത്-3
- വെളുത്തുള്ളി-4 അല്ലി
- കോണ്‍ഫ്‌ളോര്‍-1 സ്പൂണ്‍
- മുളകുപൊടി-1 സ്പൂണ്‍
- സോയാസോസ്-2 സ്പൂണ്‍
- ഉപ്പ്
- എണ്ണ
- മല്ലിയില
തയ്യറാക്കുന്ന വിധം
വഴുതനങ്ങ കഴുകി വട്ടത്തില്‍ കനം കുറച്ച് അരിയുക. മുളകു പൊടി, ഉപ്പ് എന്നിവ പകുതി സോയാസോസില്‍ ചേര്‍ത്തിളക്കി വഴുതനങ്ങയില്‍ പുരട്ടി വയ്ക്കുക. ഒരു മണിക്കൂര്‍ നേരം വച്ചിരിക്കണം.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള എന്നിവ വഴറ്റുക. ഇതിലേക്ക് ക്യാപ്‌സിക്കം മുറിച്ചിടുക. ഇതിലേക്ക് വഴുതനങ്ങാക്കൂട്ടു ചേര്‍ത്തിളക്കണം. ബാക്കിയുള്ള സോയാസോസും ചേര്‍ക്കുക. കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ കലക്കി ഈ കൂട്ടിലേക്കൊഴിക്കുക. അടച്ചുവച്ച് വേവിക്കുക. വെന്തുകുറുകിയാല്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
ക്യാപ്‌സിക്കത്തിനൊപ്പം സെലറി കൂടി കറിയില്‍ ചേര്‍ത്ത് വ്യത്യസ്തമായ സ്വാദു ലഭിക്കും.