ചെമ്മീന്‍ ഇഷ്ടമില്ലാത്ത മത്സ്യപ്രേമികള്‍ ചുരുക്കമാണ്. ചെമ്മീന്‍ കറിയും വറുത്തതും കൂടാതെ ചെമ്മീന്‍ വരട്ടിയും ഉണ്ടാക്കാം. നല്ല കിടിലൻ ടേസ്റ്റിൽ ചെമ്മീന്‍ വരട്ടുന്നത് എങ്ങനെയെന്നു നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചെമ്മീന്‍-അരക്കിലോ
- ഇഞ്ചി, വെളുത്തുള്ളി അരച്ചത്-1 സ്പൂണ്‍
- മല്ലിപ്പൊടി-1 സ്പൂണ്‍
- മുളകുപൊടി-1 സ്പൂണ്‍
- മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
- പച്ചമുളക്-4
- ചുവന്നുള്ളി അരിഞ്ഞത്-2
- ഗരംമസാല-അര സ്പൂണ്‍
- തൈര്-അരക്കപ്പ്
- കശുവണ്ടിപ്പരിപ്പ്-4 എണ്ണം
- ഏലയ്ക്ക-3
- നെയ്യ്-1200 ഗ്രാം
- മല്ലിയില
- ഉപ്പ്
തയ്യറാക്കുന്ന വിധം
ഒരു പാത്രം ചൂടാക്കി അതിലേക്ക് നെയ്യിടുക. നെയ്യ് ഉരുകിക്കഴിയുമ്പോള്‍ ഇതിലേക്ക് ഏലയ്ക്ക, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ഇടുക. ഇത് മൂത്ത മണം വന്നാല്‍ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇത് നന്നായി മൂത്ത മണം വന്നു കഴിയുമ്പോള്‍ ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്തിളക്കണം. തൈര് നല്ലപോലെ ഉടച്ച് ഇതിലേക്കു ചേര്‍ക്കുക. പിന്നീട് പാത്രം അടച്ചു വച്ച് വേവിക്കുക. ചെമ്മീന്‍ വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് കശുവണ്ടിപ്പരിപ്പ് അരച്ചുചേര്‍ത്ത് നല്ലപോലെ ഇളക്കണം.
മറ്റൊരു പാത്രം അടുപ്പില്‍ വച്ചു ചൂടാക്കി അല്പം നെയ്യു ചേര്‍ക്കുക. ഇതില്‍ ചെറിയുള്ളി നല്ലപോലെ വഴറ്റി ഗരം മസാലയും ചേര്‍ക്കുക. ഇത് വെന്തുകഴിഞ്ഞ ചെമ്മീനിലേക്കു ചേര്‍ത്തിളക്കി നല്ലപോലെ വെള്ളം വറ്റിച്ചെടുക്കുക. ചാറ് നല്ലപോലെ കുറുകി വറ്റിക്കഴിഞ്ഞാല്‍ മല്ലിയില ചേര്‍ക്കാം.
എരിവു കുടുതല്‍ വേണമെന്നുള്ളവര്‍ അതനുസരിച്ച് മുളകുപൊടി കൂട്ടണം. നെയ്യിന് പകരം വെണ്ണയും പാചകത്തിന് ഉപയോഗിക്കാം.