കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

കൊച്ചി: ബില്ലില്‍ കുടിശ്ശികവരുത്തിയാൽ കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. കൊച്ചി കോര്‍പ്പറേഷന്‍ ഫോര്‍ട്ട് കൊച്ചി മേഖല ഓഫീസിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സാങ്കേതിക കാരണങ്ങളാലാണ് ബില്‍ അടയ്ക്കാന്‍ വൈകിയതെന്നും മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.

രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോര്‍പ്പറേഷന്‍ മേഖലാ ഓഫീസ് അടയ്ക്കാനുണ്ട്. ഇതില്‍ കുടിശ്ശിക വരുത്തിയതിനാലാണ് കെഎസ്ഇബി യുടെ നടപടി. അതേസമയം, വൈദ്യുതി ബില്ലടച്ച് കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കോര്‍പ്പറേഷന്‍ വ്യക്തമാക്കി.