നിഗൂഢതയുടെ ഭാണ്ഡവും പേറി ഭയപ്പെടുത്തുന്ന ചില അത്ഭുതങ്ങളുണ്ട് ഭൂമിയിൽ . അത്തരത്തിലൊരു നദിയാണ് ജാർഖണ്ഡിലെ സുബർണ്ണ രേഖ എന്ന നദി. നിഗൂഢതകള്‍ നിറയെ ഉള്ള ജാര്‍ഖണ്ഡിനെപ്പോലെ തന്നെ ഈ നദിയും നിഗൂഢതകള്‍ ഏറെ ഒളിപ്പിക്കുന്നുണ്ട് . നിഗൂഢതകളും സ്വര്‍ണനിധികളുമൊളിപ്പിച്ചാണ് സുബർണ്ണ നദിയുടെ ഒഴുക്ക് . നിധി ഒളിപ്പിച്ചിരിക്കുന്ന കൊട്ടാരങ്ങള്‍, സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗുഹകള്‍, നിലവറകളില്‍ മറഞ്ഞിരിക്കുന്ന അമൂല്യമായ സമ്പത്തുകള്‍…അങ്ങനെ അളവില്ലാത്ത സമ്പത്തിന്റെ ചരിത്രം പറയുന്ന ഒട്ടേറെ ഇടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട് . അക്കൂട്ടത്തിലാണ് സുബർണ്ണരേഖയുടെ സ്ഥാനവും . സ്വര്‍ണത്തിന്‍റെ രേഖ എന്നതാണ് സുബര്‍ണ്ണരേഖ എന്ന വാക്കിന്‍റെ അര്‍ത്ഥം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശുദ്ധമായ സ്വര്‍ണ്ണം വഹിച്ചു കൊണ്ടാണ് ജാർഖണ്ഡിലൂടെ ഈ നദിയുടെ ഒഴുക്ക്.
ജാർഖണ്ഡിനെ കൂടാതെ പശ്ചിമബംഗാളിലൂടെയും ഒഡിഷയിലൂടെയുമാണ് ഈ നദി ഒഴുകുന്നത്. ജാര്‍ഖണ്ഡിലെ വനമേഖലയില്‍ നിന്നാരംഭിച്ച് പശ്ചിമബംഗാളിലൂടെ ഒഡിഷയിലെത്തി സമുദ്രത്തിലേക്ക് ചേരുന്ന നദിയാണ് സുബര്‍ണ്ണരേഖ. നൂറ്റാണ്ടുകളായി സ്വര്‍ണ്ണത്തിന്റെ നിക്ഷേപം ഉണ്ടെന്ന് കരുതപ്പെടുന്ന ഇവിടെ നിന്നും സ്വര്‍ണ്ണം ലഭിച്ചുവെന്ന് പലരും അവകാശപ്പെടാറുമുണ്ട്. ആദിവാസികളും നിരവധി ഗോത്രവർഗങ്ങളും ഇപ്പോഴും തങ്ങളുടെ മൂല്യങ്ങളും സംസ്കാരങ്ങളും കൈവിടാതെ കഴിയുന്ന, പുറംലോകത്തിനു അപ്രാപ്യമായ നിരവധി കാഴ്ചകളുണ്ട് ജാർഖണ്ഡിൽ. ജാർഖണ്ഡിലെ രത്നഗര്‍ഭ മേഖല ഈ നദിയുടെ പ്രധാന സഞ്ചാര പാതകളില്‍ ഒന്നാണ്. ഇവിടെ ഈ നദിയുടെ കൈവഴിയാണ് കര്‍കരി. രത്നഗര്‍ഭ മേഖലയില്‍ ഈ രണ്ട് നദികളുടെയും മണല്‍ശേഖരത്തില്‍ സ്വര്‍ണത്തരികള്‍ വലിയ അളവില്‍ കണ്ടെത്താന്‍ സാധിക്കും. ലോകത്തിലെ തന്നെ അത്യപൂര്‍വ മേഖലകളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണിത്.
ഒട്ടേറെ ഗോത്ര വിഭാഗക്കാര്‍ അധിവസിക്കുന്ന ഇവിടം പുറംലോകത്തിന് ഏറെക്കുറെ അന്യമാണെന്ന് പറയാം. പ്രാദേശികമായ വിശ്വാസങ്ങള്‍ ധാരാളമുള്ള ഇവിടെ ധാരാളം നിഗൂഢതകള്‍ ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ജാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് റാണി ചുവാന്‍ എന്ന ഗ്രാമം. ഈ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് നിന്നാണ് സുബര്‍ണരേഖ ഉദ്ഭവിക്കുന്നത്. ഇവിടെ തുടങ്ങി 474 കിലോമീറ്റര്‍ സഞ്ചരിച്ചാണ് സുബര്‍ണരേഖ ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നത്. ഒഡിഷയിലെ ബലേശ്വര്‍ മേഖലയിലാണ് ഈ നദി കടലിലേക്ക് ഒഴുകിയെത്തുന്നത്. സ്വർണത്തരികൾ ലഭിച്ചവർ ഈ നദിക്കരയിൽ ധാരാളമുണ്ട്. പ്രചരിക്കുന്ന കഥകളും പുരാണങ്ങളുമെല്ലാം ഇതിനുള്ള സാക്ഷ്യങ്ങളാണ്. പുരാണങ്ങളും അനുസരിച്ച് ഇവിടെ നിന്നും പലര്‍ക്കും സ്വര്‍ണ്ണത്തിന്റെ തരികള്‍ കിട്ടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ ഇവിടെ സ്വര്‍ണ്ണം തിരഞ്ഞ് എത്താറുണ്ട്.
സ്വർണം തേടി ഈ നദിക്കരയിൽ എത്തുന്ന ആളുകൾ നിരവധിയാണ്. മുങ്ങാംകുഴിയിട്ട് മുങ്ങി പൊങ്ങി വരുമ്പോൾ ഒരു വാരൽ സ്വർണവും കോരി തീരമണയാം എന്ന് കരുതി രാപകൽ ഇവിടെ മുങ്ങി പൊങ്ങുന്നവരുണ്ട്. സുബര്‍ണരേഖയിലെ ഈ സ്വര്‍ണ സാന്നിധ്യത്തെ പറ്റി വ്യക്തമായ ഉത്തരം ആര്‍ക്കും തന്നെയില്ല. സുബര്‍ണ്ണരേഖ നദിയില്‍ സ്വര്‍ണ്ണ നിക്ഷേപം എത്തിയതിനെക്കുറിച്ച് പല പഠങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. ചിലര്‍ പറയുന്നതനുസരിച്ച് സുബര്‍ണ്ണരേഖ നദിയുടെ സഹായകനദിയായ കര്‍കരി നദിയില്‍ നിന്നുമാണ് ഇവിടെ സ്വര്‍ണ്ണം എത്തിയതെന്നാണ്.
വലിയ തോതിലുള്ള ഖനനമോ സംസ്ക്കരണോ ഒന്നും തന്നെ സുബര്‍ണരേഖയിലെ സ്വര്‍ണത്തിന്‍റെ കാര്യത്തില്‍ നടന്നിട്ടില്ല. ഈ മേഖലയിലെ ഗോത്രവര്‍ഗക്കാരാണ് ചെറിയ അളവില്‍ ഈ മേഖലയില്‍ നിന്ന് സംസ്കരണം നടത്തി സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത്. ഈ നദിയിലെ മണലില്‍ മുന്‍പ് സ്വര്‍ണ്ണത്തിന്റെ അംശങ്ങള്‍ കണ്ടെത്തിയിരുന്നു. സുബര്‍ണ്ണരേഖ നദിക്ക് ഏകദേശം 474 കിലോമ മീറ്റര്‍ നീളവും സഹായക നദിയായ കര്‍കരിയ്ക്ക് 37 കിലോമീറ്റര്‍ നീളവുമാണുള്ളത്. മാസത്തില്‍ ഏതാണ്ട് 80 ഗ്രാം വരെ സ്വര്‍ണ്ണം ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഇതില്‍ വൈദഗ്ധ്യം നേടിയവര്‍ സംസ്കരണം ചെയ്തെടുക്കാറുണ്ടെന്നാണ് കണക്കാക്കുന്നത്.ഈ നദിയും ഇവിടുത്തെ സ്വർണ തരികളുമാണ് ഇവിടെയുള്ളവരുടെ അതിജീവനോപാധി. അതിരാവിലെ മുതല്‍ നേരം വൈകും വരെ ഇവിടെ നദിയില്‍ നിന്നും സ്വര്‍ണ്ണത്തരികള്‍ ശേഖരിക്കുന്ന മുതിര്‍ന്നവരും കുട്ടികളും ഇവിടുത്തെ പ്രധാന കാഴ്ചയാണ്.