സ്വാദിനൊപ്പം തന്നെ പോഷകവും ധാരാളമുള്ള ഭക്ഷണമാണ് ബേബികോണ്‍. ബേബികോൺകൊണ്ട് വളരെ എളുപ്പത്തില്‍ പക്കോഡയുണ്ടാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- ബേബി കോണ്‍-15 എണ്ണം
- മൈദ-6 സ്പൂണ്‍
- കോണ്‍ഫ്ളോര്‍-5 സ്പൂണ്‍
- പച്ചമുളക്-3
- ഇഞ്ചി-ചെറിയ കഷ്ണം
- വെളുത്തുള്ളി-5 അല്ലി
- ഉപ്പ്-ആവശ്യത്തിന്
- മല്ലിയില
- എണ്ണ
തയ്യറാക്കുന്ന വിധം
ബേബി കോണ്‍ കഴുകി നെടുകെ നീളത്തില്‍ മുറിക്കുക ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ച് പേസ്റ്റാക്കുക. മൈദ, കോണ്‍ഫ്ളോര്‍, ഉപ്പ്, അരച്ച പേസ്റ്റ് എന്നിവ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുക. ഇതിലേക്ക് മല്ലിയില അരിഞ്ഞു ചേര്‍ക്കണം. പാത്രത്തില്‍ എണ്ണ തിളപ്പിക്കുക. മാവില്‍ ബേബി കോണ്‍ ഓരോന്നായി മാവില്‍ മുക്കിയെടുത്ത് തിളയ്ക്കുന്ന എണ്ണയിലിട്ട് ചെറിയ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കണം. സോസ് ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം. മേമ്പൊടി നന്നായി തിളച്ച ശേഷമെ എണ്ണയിലേക്ക് ബേബി കോണ്‍ ഇടാവു. അല്ലെങ്കില്‍ കൂടുതല്‍ എണ്ണ കുടിയ്ക്കും. കല്ലക്കുകയും ചെയ്യും.