ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ടോസ് നഷ്ടം. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
വിജയ ടീമില്‍ നിന്നും മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന് ഇറങ്ങുന്നത്. ഹൈദരാബാദ് നിരയില്‍ അന്മോള്പ്രീത് സിംഗ്, മാര്‍കോ ജാന്സന് എന്നിവര്‍ കളിക്കും.
രാജസ്ഥാന് റോയല്‍സ് പ്ലേയിംഗ് ഇലവന്: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജൂറല്‍, റോവ്മാന്‍ പവല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, രവിചന്ദ്രന്‍ അശ്വിന്, ട്രെന്റ് ബോള്‍ട്ട്, അവേഷ് ഖാന്, യുസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ.
സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവന്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, അന്മോല്പ്രീത് സിംഗ്, ഹെന്റിച്ച് ക്ലാസന് (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍ക്കോ ജാന്സെന്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്.