തിരുവനന്തപുരം : പ്രായപരിധിയില്ലാതെ മാധ്യമപ്രവർത്തനം പഠിക്കാൻ നടത്തുന്ന ആറു മാസത്തെ കണ്ടൻസ്ഡ് ജേർണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിൽ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത ബിരുദമാണ്. കോഴ്‌സ് ഫീസ് 40,000 രൂപ . ഈവെനിംഗ് കോഴ്‌സാണ്. ക്ലാസ് സമയം വൈകിട്ട് 6.00 മുതൽ 7.30 വരെ.അപേക്ഷ ഫോം www.keralapressclub.com വെബ്‌സൈറ്റിൽ ലഭ്യമാണ്. നേരിട്ടും ലഭിക്കും. അപേക്ഷയോടൊപ്പം 500 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തണം. അപേക്ഷകൾ അയക്കേണ്ട ഇ- മെയിൽ : [email protected]. അവസാന തിയതി : മേയ് 30 . വിശദവിവരങ്ങൾക്ക് : 9746224780, 0471- 2330380 , ഇ- മെയിൽ : [email protected]