ഹൽവ ഒരുവിധം എല്ലാവർക്കും ഇഷ്ട്ടമാണല്ലേ, ഹൽവ കഴിക്കാൻ തോന്നിയാൽ ഇനി പുറത്തുനിന്നും വാങ്ങിക്കേണ്ട, വീട്ടിൽത്തന്നെ തയ്യറാക്കാം ഒരു കിടിലൻ ഗോതമ്പ് ഹൽവ.
ആവശ്യമായ ചേരുവകൾ
- നേര്‍ത്ത ഗോതമ്പു പൊടി (പകരം മൈദയും ഉപയോഗിക്കാം)- അര കിലോ
- ശര്‍ക്കര-ഒരു കിലോ
- തേങ്ങാ ചിരകിയത് -രണ്ട് (ആറു കപ്പ്)
- പഞ്ചസാര – രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍, തിളച്ച വെള്ളം- അര കപ്പ്
- കട്ടിയായ നെയ്യ് – രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍
- ജാതിക്കായും ഏലക്കായും പൊടിച്ചത് (പകരം റോസ് എസന്‍സും ഏലക്കാപൊടിച്ചതും ചേര്‍ക്കാം) – രുചിക്കു വേണ്ടത്
- കശുഅണ്ടി ചെറുതായി അരിഞ്ഞത്-50 ഗ്രാം
തയ്യറാക്കുന്ന വിധം
മാവ് വെള്ളം ഒഴിച്ചു കുഴച്ച് ഒരു മണിക്കൂര്‍ വച്ച് കുതിര്‍ക്കണം. ഇതു വീണ്ടും വീണ്ടും കൈ കൊണ്ട് ഇളക്കി കുഴച്ച് വേണം എടുക്കാന്‍. പിന്നീട് ഇതിനെ ഒരു തുണിയില്‍ അരിച്ച് എടുക്കണം. ഇങ്ങനെ കിട്ടുന്ന ഗോതമ്പ് പാല്‍ മാത്രമേ ഹല്‍വ ഉണ്ടാക്കാനായി ഉപയേഗിയ്ക്കാവൂ. നൂറുള്ള വെള്ളം ഏകദേശം ആറു കപ്പ് കാണും. ശര്‍ക്കര നാലു കപ്പ് വെള്ളത്തില്‍ ഉരുക്കി അരച്ച് അഴുക്കു കളഞ്ഞുവയ്ക്കുക. ഇത് ആറു കപ്പ് കാണും. തിരുമ്മിയ തേങ്ങായില്‍ വെള്ളം തളിച്ചു പിഴിയണം. ഇത് പന്ത്രണ്ടു കപ്പു കാണും.
ഗോതമ്പ് പാല്, ഉരുക്കിയ ശര്‍ക്കര, തേങ്ങാപ്പാല്‍ ഇവ യോജിപ്പിച്ച് അടുപ്പില്‍ വച്ചു തുടരെ ഇളക്കണം. വെള്ളം വറ്റിയ്ക്കുകയാണ് ഉദ്ദേശം.
ചുവടുകട്ടിയുള്ള പാത്രം ശരിക്കു ചൂടാകുമ്പോള്‍ പഞ്ചസാരയിട്ട് ഇളക്കി ചുവപ്പുനിറം വരുമ്പോള്‍ തിളച്ച വെള്ളമൊഴിക്കുക. ഈ കറുത്ത പഞ്ചസാരപ്പാനി കുറുകി വരുമ്പോള്‍ ഗോതമ്പ് – ശര്‍ക്കര കൂട്ടില്‍ കൂട്ടില്‍ ഒഴിച്ചു തുടരെ ഇളക്കി നെയ്യൊഴിക്കുക. അടിക്കു പിടിക്കാതെ ഇളക്കി പാകമാകുമ്പോള്‍ ഏലം, ജാതിക്ക തുടങ്ങിയ വയും ചേര്‍ത്ത് നെയ്യ് പുരട്ടിയ പുരട്ടിയ പാത്രത്തില്‍ ഒഴിച്ചു നിരത്തണം.
കാണാന്‍ ഭംഗിയ്ക്കായി ഇതിന്റെ പുറത്ത് കുറച്ച് കശുവണ്ടി പരിപ്പ് കൂടി വിതറുന്നത് നന്നായിരിയ്ക്കും. തണുത്തതിന് ശേഷം കഷണങ്ങളായി മുറിയ്ക്കാം. മുറിയ്ക്കുന്ന കത്തിയിലും നെയ്യ് പുരട്ടുന്നത് നല്ലതായിരിയ്ക്കും.