നഴ്സിങ്ങിൽ ഡിപ്ലോമ അഥവാ ഡിഗ്രിയും ചുരുങ്ങിയത് 1 വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി: 35 വയസ്സ്. ഇംഗ്ലീഷ് പ്രാവീണ്യം ഉറപ്പു വരുത്തുന്നതിനായി IELTS/OET പരീക്ഷയിൽ 6.0/C+ ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഇന്റർവ്യൂവിൽ വിജയിക്കുന്നവർക്ക് ഡച്ച് ഭാഷയിൽ ആറ് മാസത്തെ സൗജന്യ പരിശീലനം നൽകും.
ജൂലൈ മാസത്തിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2025 ജനുവരി മാസത്തിൽ ബെൽജിയത്തിലേക്ക് യാത്ര തിരിക്കാൻ സാധിക്കും. പരിശീലന കാലത്തു 15000 രൂപ വീതം പ്രതിമാസ സ്റ്റൈപെൻഡും ലഭിക്കും. വിസ, എയർ ടിക്കറ്റ് തുടങ്ങിയവയും സൗജന്യമാണ്.
ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങൾക്കുമായി https://odepc.kerala.gov.in/aurora/ എന്ന വെബ് പേജ് സന്ദർശിക്കുക. കൂടാതെ ബയോഡാറ്റ, IELTS/OET സ്കോർ ഷീറ്റ്, പാസ്പോര്ട്ട് കോപ്പി എന്നിവ eu@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി 09.05.2024. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574