സോസ് ചേർത്ത് കഴിക്കാൻ ബേബി കോണ്‍ ഫ്രിട്ടേഴ്‌സ്

ചൈനീസ് ഭക്ഷണരീതി ഇഷ്ടപ്പെടുന്ന ധാരാളം മലയാളികളുണ്ട്. അവർക്കായിതാ, ചൈനീസ് രീതിയിലുള്ള ഒരു സ്‌നാക്‌സ്. വളരെ എളുപ്പത്തിൽ ബേബി കോണ്‍ ഫ്രിട്ടേഴ്‌സ് വീട്ടിൽ തയ്യാറാക്കി നോക്കിയാലോ.

ആവശ്യമായ ചേരുവകൾ

  • ബേബി കോണ്‍-ആറ്
  • മൈദ-അര കപ്പ്
  • കോണ്‍ഫ്‌ളോര്‍-ഒരു സ്പൂണ്‍
  • തൈര്-അരക്കപ്പ്
  • മുളകുപൊടി-1 സ്പൂണ്‍
  • വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
  • ഉപ്പ്
  • എണ്ണ

തയ്യറാക്കുന്ന വിധം

ബേബി കോണ്‍ കഴുകി നീളത്തില്‍ നടുവെ മുറിച്ച് രണ്ടു കഷ്ണം വീതമാക്കുക. മൈദ, കോണ്‍ഫ്‌ളോര്‍, തൈര്, മുളകുപൊടി, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ഒരുമിച്ചു ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് കുഴമ്പു രൂപത്തിലാക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു തിളപ്പിക്കുക. ബേബി കോണ്‍ മാവില്‍ മുക്കി എണ്ണയിലിട്ട് വറുത്തെടുക്കുക. സോസ് ചേര്‍ത്ത് കഴിക്കാം.