കൊച്ചി: അകകണ്ണുകളിലെ വെളിച്ചത്തിലേക്ക് പുതിയൊരു ലോകം പകര്‍ന്ന് സൗഹൃദക്കൂട്ടത്തിന്‍റെ സഹവാസ ക്യാമ്പ് നവ്യാനുഭവമായി. കാഴചവെല്ലുവിളി നേരിടുന്ന യുവതികള്‍ക്ക് വേണ്ടി നടത്തിയ പഞ്ചദിന സംസ്ഥാന തല ഹോം മാനേജ്മെന്‍റ് സഹവാസ ക്യാമ്പ് സമാപിച്ചു.
കാഴ്ച പരിമിതിക്കാര്‍ക്ക് ഏറെ ഹൃദ്യമായ ഒരു അനുഭവമായി മാറിയിരുന്നു ഈ ക്യാമ്പ്. എറണാകുളം ജില്ലയിലെ പോത്താനിക്കാടാണ് ക്യാമ്പ് നടന്നത്. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍റ് യൂത്ത് ഫോറവും കെ എഫ് ബി വനിതാ ഫോറവും സംയുക്തമായി റോട്ടറി കൊച്ചിന്‍ ടൈറ്റന്‍സ്, റേഖ ചാരിറ്റബിള്‍ സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടു കൂടിയാണ് ക്യാമ്പ് നടത്തിയത്.
കാഴ്ച വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടികള്‍ക്ക് വീട്ടുകാര്യങ്ങള്‍ നന്നായി ചെയ്യുന്നതതിനുള്ള പരിശീലനവും സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നതിനും തങ്ങളുടെ പരിമിതികളെ അതിജീവിച്ച് പൊതുസമൂഹത്തില്‍ അന്തസ്സോടെ ഇടപെടാനുള്ള ആത്മധൈര്യം ഒരുക്കുന്നത് കൂടിയാണ് ക്യാമ്പിന്‍റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.
സമാപന സമ്മേളനത്തിൽ രാജേഷ് പി. ആർ, (സംസ്ഥാന സെക്രട്ടറി, കെ. എഫ്. ബി. യൂത്ത് ഫോറം.) സ്വാഗതം പറഞ്ഞു.
വിനോദ് ബി, (സംസ്ഥാന പ്രസിഡന്‍റ്, കെ. എഫ്. ബി. യൂത്ത് ഫോറം.) അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഹബീബ് സി, (സംസ്ഥാന പ്രസിഡന്‍റ്, കെ. എഫ്. ബി.)
സാലി ഐസക്ക്, (ബ്ലോക്ക് മെബർ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്). രമേഷ്, ( പ്രസിഡന്‍റ്, റോട്ടറി കൊച്ചിൻ ടൈറ്റൻസ്. )വിവേക് വി. ആർ, ( സി. ഈ. ഓ, റേഖാ ചാരിറ്റബിൾ സൊസൈറ്റി.) എന്നിവർ സംസാരിച്ചു.