ചുട്ടുപൊള്ളുന്ന ഈ ചൂടിൽ ഉന്മേഷവും ഊർജവും നൽകുന്ന ആരോഗ്യകരമായൊരു പുഡ്ഡിങ്ങാണ് കാരറ്റ് ഉപയോഗിച്ചുള്ള കാരറ്റ് കസ്റ്റഡ് പുഡ്ഡിങ്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കാരറ്റ് -ഒന്നര
- പാൽ -ഒരു ലിറ്റർ
- പഞ്ചസാര -ആവശ്യത്തിന്
- കസ്റ്റാഡ് -മൂന്ന് ടേബ്ൾ സ്പൂൺ
- സാഗോ റൈസ് -ഒരു കപ്പ്
- സബ്ജ സീഡ് (കസ് കസ്) -രണ്ട് ടേബ്ൾ സ്പൂൺ
- നട്സ് -ആവശ്യമെങ്കിൽ
തയാറാക്കുന്ന വിധം
കാരറ്റ് വേവിച്ച് അൽപം പാൽ ചേർത്ത് അരച്ചെടുക്കുക. കസ്റ്റാഡ് 500 എം.എൽ പാലിൽ കുറുക്കിയെടുത്തതിനു ശേഷം കാരറ്റ് മിക്സ് അതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കൂടെ ആവശ്യത്തിന് പഞ്ചസാരയും ചേർക്കുക. വേവിച്ച സാഗോ അരിയും കുതിർത്ത സബ്ജസീഡും ചേർത്ത് യോജിപ്പിക്കുക. കൂടുതൽ സ്വാദിന് പിസ്തയോ, ബദാമോ പൊടിച്ച് ചേർക്കാം. ചൂടോടെയോ തണുപ്പിച്ചോ സെർവ് ചെയ്യാവുന്നതാണ്.