കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയില്‍

അറക്കുളം സര്‍വീസ് സഹകരണബാങ്ക് ചെയര്‍മാനായിരുന്ന ടോമി, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു

മൂലമറ്റം : കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.. അറക്കുളം സര്‍വീസ് സഹകരണബാങ്ക് ചെയര്‍മാനായിരുന്ന ടോമി, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു.

ജീവനൊടുക്കാനുള്ള കാരണത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല. മൂലമറ്റം ഹൈസ്‌കൂള്‍ ജങ്ഷനില്‍ കിഴക്കേക്കര കോളനിയിലാണ് ടോമി താമസിക്കുന്നത്. വീടിന് സമീപം തന്നെയാണ് റബര്‍ ഡീലറായ ഇദ്ദേഹത്തിന്റെ ഗോഡൗണ്‍. കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി.

അതേസമയം, എറണാകുളം പനമ്പളളി നഗറിൽ മാതാവ് കൊലപ്പെടുത്തി ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ കു‍ഞ്ഞിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുക്കുന്ന മൃതദേഹം ഏറ്റുവാങ്ങി പൊലീസാകും നടപടികൾ പൂർത്തിയാക്കുക. ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന കുഞ്ഞിന്‍റെ മാതാവിന്‍റെ സമ്മതപത്രം പൊലീസ് വാങ്ങിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടത്തിനിടെ ശേഖരിച്ച കുഞ്ഞിന്‍റെ ഡി എൻ എ സാമ്പിൾ പൊലീസ് ഇന്ന് ശാസ്ത്രീയ പരിശോധനക്കും അയക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്‍റെ മാതാവിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനുളള നടപടികൾ തുടങ്ങുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.