ദോഹ: ഖത്തറിലെ ഇന്ത്യൻ കൂട്ടായ്മയുടെ ഫുട്ബോൾ ഉന്നമനത്തിനും, കളിക്കാരുടെഅഭിവൃദ്ധിക്കും വേണ്ടി ഖത്തറിലെ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുക്കളെ ഏകീകരിച്ച് QIFMA (Qatar Indian Football Manager’s Association) നിലവിൽ വന്നു. മിഡ്മാക് സ്പോർട്സ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഖത്തറിലെ പ്രമുഖ 16 ക്ലബ്ബുകളുടെ പ്രതിനിധികൾ ചേർന്നാണ് സംഘടനയ്ക്ക് രൂപം നൽകിയത്.
സംഘടനയുടെ അഡ്വൈസർ ബോർഡിൽ അബ്ബാസ്, അഷറഫ് എന്നിവരും, പ്രസിഡന്റ് ആയി ഷംസീറിനെയും, ജനറൽ സെക്രട്ടറി ആയി രതീഷിനെയും, വൈസ് പ്രസിഡന്റ് ആയി അനസിനെയും, ട്രഷറർ ആയി ഇഷാഖിനെയും , ജോയിന്റ് സെക്രട്ടറി ആയി സലിമിനെയും യോഗം തിരഞ്ഞെടുത്തു.
ഖത്തറിലെ ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റുകൾ ഏകീകരിക്കുക, കളിക്കാരും ക്ലബ്ബുകളും നേരിടുന്ന പ്രധാനങ്ങൾക്ക് പരിഹാരം കണ്ടെത്തുക,മെച്ചപ്പെട്ട സംഘടന മികവോടെ കൂടുതൽ സെവൻസ്, ലെവൻസ് ടൂർണമെന്റുകൾ നടത്തുക എന്നിവയാണ് അസോസിയേഷന്റെ ലക്ഷ്യം. വരും ദിവസങ്ങളിൽ കൂടുതൽ ക്ലബ്ബുകൾ സംഘടനയുടെ ഭാഗമായി മാറുമെന്നും സംഘാടകർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പര്‍: ഷംസീർ – പ്രസിഡന്റ്-70397093,
രതീഷ് – സെക്രട്ടറി -70157480