ഗുളികൻ വന്നായിരുന്നോ അച്ഛാ..?
അതൊക്കെ വെറും കഥയാ മോളെ….
” മോളെ ഈ സമയത്തു പാടത്തൂടെ നടക്കല്ല്.
ഗുളികൻ എപ്പഴാ വരുന്നതായില്ല
അച്ഛാ.. ഈ തെക്കേപ്പറമ്പിൽ പോയാൽ എന്താണു കുഴപ്പം?
ഒരു പറമ്പിലും ഒരു കുഴപ്പവുമില്ല.
ഗ്യളികൻ ഇതുവഴി ചൂട്ടും കത്തിച്ചു പോകാറുണ്ടത്രേം.
ഓർമ്മ വച്ച കാലം മുതലേ ഗുളികൻ, യക്ഷി, പ്രേതം ബാധ’ തെക്കേ ചൊവ്വാ ‘… അങ്ങനെ എന്തൊക്കെ പറഞ്ഞ് നീതിയുടെ അന്തരീക്ഷം..
മണിയൻ പിള്ള രാജു നിർമ്മിച്ച് മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഗു എന്ന ചിത്രത്തിൻ്റെ ട്രയിലറിലെ പ്രധാന ഭാഗങ്ങളാണ്. കുട്ടികളുടെ ഗുളിക നെക്കുറിച്ചുള്ള ഈ സംശയങ്ങൾക്കു മറുപടിയായിട്ടാണ് ഈ വാക്കുകൾ.
ദുരൂഹതകളും ഭീതിയുമൊക്കെ നിറഞ്ഞു നിൽക്കുന്ന ഒരു അന്തരീക്ഷത്തിലാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയെന്ന് ട്രയിലർ കാണുമ്പോൾ ബോധ്യമാകും.
കുട്ടികളെ ഏറെ ആകർഷിക്കുന്ന ഈ ട്രയിലർ ഇതിനകം ഏറെ വൈറലായിരിക്കുന്നു.
അമാനുഷികത നിറഞ്ഞ ഒരു തറവാട്ടിലേക്ക്. ആ തറവാട്ടിലെ തന്നെ അംഗമായ മിന്ന എന്ന പെൺകുട്ടി ബാംഗ്ളൂരിൽ നിന്നും മാതാപിതാക്കൾക്കൊപ്പം ഒരവധിക്കാലം ആഘോഷിക്കാനെത്തുന്നതതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ബന്ധുക്കൾ ധാരാളമുള്ള ഈ തറവാട്ടിൽ മിന്നക്ക് സമപ്രായക്കാരായ നിരവധി കുട്ടികൾ ഉണ്ടായിരുന്നത് അവൾക്ക് ഏറെ ആശ്വാസകരമായി. വിശാലമായ പുരയിടത്തിലൂടെ കറങ്ങാനും കളിക്കാനുമൊക്കെ ഏറെ അവസരങ്ങളുണ്ടായി.
ഇതിനിടയിലാണ് ഭയപ്പെടുത്തുന്ന ചില സംഭവങ്ങൾ കുട്ടികൾക്ക് അനുഭവപ്പെടുന്നത്. കുട്ടികൾക്കുണ്ടാകുന്ന ഈ അനുഭവങ്ങൾക്ക് ക മുതിർന്നവരേക്കാൾ കുട്ടികളാണ് പരിഹാരം തേടുന്നത്.
സൂപ്പർ നാച്വറൽ കാറ്റഗറിയിൽ കുട്ടികളുടെ ഒരു ഹൊറർ ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. മാളികപ്പുറത്തിലൂടെ ശ്രദ്ധേയയായ ദേവനന്ദയാണ് മിന്നയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു ക്കുറുപ്പാണ് നായകൻ. കുട്ടികൾക്കും
കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു ക്ളീൻ എൻറർടൈന റായിരിക്കും ഈ ചിത്രം.
നിരഞ്ച് മണിയൻ പിള്ള രാജു, അശ്വതി മനോഹരൻ, മണിയൻ പിള്ള രാജു, കുഞ്ചൻ, നന്ദിനിഗോപാലകൃഷ്ണൻ, ലയാ സിംസൺ, ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ, അനീന ആഞ്ചലാ, ഗോപികാ റാണി എന്നിവരും ബാലതാരങ്ങളായ ആൽവിൻ, മുകുന്ദ്, പ്രയാൻ പ്രജേഷ്, ആദ്യാഅമിത്, അഭിജിത് രഞ്ജിത്ത്. പ്രധാന വേഷത്തിലഭിനയിക്കുന്നു.
ഗാനങ്ങൾ: ബിനോയ്കൃഷ്ണൻ.
സംഗീതം. ജോനാഥൻ ബ്രൂസ്,
ഛായാഗ്ഹണം – ചന്ദ്രകാന്ത് മാധവൻ.
എഡിറ്റിംഗ് – വിനയൻ.
മേക്കപ്പ് – പ്രദീപ് രംഗൻ
കോസ്റ്റ്യം -ഡിസൈൻ –ദിവ്യാ ജോബി –
കലാസംവിധാനം – ത്യാഗു .
പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -ഹരി കാട്ടാക്കട:
പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്.
മെയ് പതിനേഴിന്
ഫിയോക് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – രാഹുൽ രാജ്.ആർ.