മുടികൊഴിച്ചിലുണ്ടോ? വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കുറവ് കൊണ്ടാണ് പലപ്പോഴും തലമുടി കൊഴിയുന്നത്. സിങ്കിന്റെ കുറവ് മൂലവും തലമുടി കൊഴിയാം. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്ന ഒന്നാണ് സിങ്ക്. തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ നോക്കാം.
1. മത്തങ്ങവിത്തുകള്‍
മത്തങ്ങവിത്തുകളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും.
2. പയറുവര്‍ഗങ്ങള്‍
പയറുവര്‍ഗങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്കും പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
3. പാലുല്‍പ്പന്നങ്ങള്‍
പാലുല്‍പ്പന്നങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ സിങ്കും കാത്സ്യവും പ്രോട്ടീനുമൊക്കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ തലമുടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.
4. മുട്ട
മുട്ടയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബയോട്ടിൻ, സിങ്ക്, പ്രോട്ടീന്‍ എന്നിവ മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
5. ചീര
ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും സിങ്കും മറ്റ് ഒട്ടേറെ ഘടകങ്ങളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി നല്ലതുപോലെ വളരാന്‍ ഗുണം ചെയ്യും.
6. നട്സ്
നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും സിങ്കും അടങ്ങിയ ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും തലമുടിക്ക് നല്ലതാണ്.