ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊന്ന സഹോദരങ്ങളായ യുവാക്കൾ അറസ്റ്റിൽ

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊന്ന സഹോദരങ്ങളായ യുവാക്കൾ അറസ്റ്റിൽ. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഹരിയാന കർണാൽ സ്വദേശികളായ അഭിജിത് (26), റോബിൻ ​ഗാർതൻ (27) എന്നിവരാണ് പിടിയിലായത്.

ഓസ്‌ട്രേലിയയിലെ മെൽബണിലെ ഓർമോൺട് ഹോമിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഹരിയാന കർണാൽ സ്വദേശിയും മെൽബണിൽ എംടെക് വിദ്യാർഥിയുമായിരുന്ന നവ്ജീത് സന്ധു (22) ആണ് കൊല്ലപ്പെട്ടത്.നവജീത് സന്ധുവിനെ കൂടാതെ 30 കാരനായ ഷർവൺ കുമാറിനെയും പ്രതികൾ ആക്രമിച്ചിരുന്നു. പരിക്കേറ്റ കുമാർ ചികിത്സയിലാണ്. കൊലയ്ക്കു ശേഷം രണ്ട് പ്രതികളും ഒളിവിൽ പോവുകയായിരുന്നു.

Latest News