മലയാളി യുവതി കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ, ദുരൂഹത, ഭ‍ര്‍ത്താവിനെ കാണാനില്ല

വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്

തൃശ്ശൂര്‍: കാനഡയിൽ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ചാലക്കുടി സ്വദേശി ഡോണയാണു(30) മരിച്ചത്. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോണയുടെ ഭർത്താവ് ലാലിനെ കാണാതായതായെന്നാണ് വിവരം.

മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. അതേസമയം, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് അമേരിക്കയിലെ ഡാലസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അമേരിക്കയിലെ ടെക്സസില്‍ വെച്ചു പ്രഭാത സവാരിക്കിടെയാണ് വാഹനം ഇടിച്ചത്. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപകനും അധ്യക്ഷനുമാണ്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഡാലസിലെ ആശുപത്രിയില്‍ ശാസ്ത്രക്രിയക്കായി വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest News