ഇന്ന് ഏറെ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ ഒന്നാണ് ഇലക്ട്രിക് വാഹനങ്ങൾ. എന്നാൽ അവയുടെ വിലകൾ ഇപ്പോഴും വാഹനപ്രേമികളെ പിന്നോട്ട് വലിക്കുന്നതിനു കാരണമാകാറുണ്ട്. എന്നാൽ വലിയ ഓഫറുകളുമായാണ് ടാറ്റായുടെ കടന്നുവരവ്. ഇനി വേഗത്തിൽ ഓഫറുകളിൽ തന്നെ എല്ലാവർക്കും സ്വന്തമാക്കാം ടാറ്റായുടെ ഇലക്ട്രിക് വാഹനങ്ങൾ. മെയ് മാസത്തിൽ വാൻ ഓഫറുകളാണ് വാഹനപ്രേമികൾക്ക് വേണ്ടി നൽകിയിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും കോർപ്പറേറ്റ് ഓഫറുകളും ‘ഗ്രീൻ ബോണസും’ ഉൾപ്പെടെ മെയ് മാസത്തിൽ നെക്‌സോൺ ഇവി, ടിയാഗോ ഇവി എന്നിവയിൽ ടാറ്റ മോട്ടോർസ് വളരെ ആകർഷകമായ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു പുതിയ നെക്സോൺ ഇവി അല്ലെങ്കിൽ ടിയാഗോ ഇവി വാങ്ങുമ്പോൾ നിങ്ങൾക്ക് എത്രത്തോളം ഈ മാസം ലാഭിക്കാം എന്ന് നമുക്ക് നോക്കാം.
2024 മെയ് മാസത്തിൽ ടാറ്റ നെക്സോൺ ഇവി ഓഫറുകൾ MY2023 ടാറ്റ നെക്സോൺ ഇവി (ഓൾഡ് സ്റ്റോക്ക്), 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പടെ വിൽപ്പനയ്ക്ക് എത്തുന്ന എല്ലാ വേരിയൻ്റുകളിലുമായി 75,000 രൂപ വരെ വിലമതിക്കുന്ന ആനുകൂല്യങ്ങളോടെ ഈ മാസം ലഭ്യമാണ്.
2024 മോഡൽ/ MY2024 നെക്സോൺ ഇവി, എംപവേർഡ് + LR, എംപവേർഡ് + LR ഡാർക്ക് വേരിയൻ്റുകളിൽ 55,000 രൂപ വരെ കിഴിവോടെയാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. നെക്സോൺ ഇവി MR -ന് സിംഗിൾ ചാർജിൽ 325 കിലോമീറ്ററാണ് ARAI – സാക്ഷ്യപ്പെടുത്തിയ റേഞ്ച്. മികച്ച ഈ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന 30 kWh ബാറ്ററിയും ഇതിന് ലഭിക്കുന്നു.
അതേസമയം നെക്സോൺ ഇവി LR -ന് വലിയ 40.5 kWh ബാറ്ററിയും 465 കിലോമീറ്റർ ബെറ്റർ റേഞ്ചും ലഭിക്കും. 14.49 ലക്ഷത്തിനും 19.49 ലക്ഷത്തിനും ഇടയിലാണ് നെക്‌സോൺ ഇവിയുടെ എക്സ്-ഷോറൂം വില, ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര XUV400 ഇവിയാണ് ഇതിന്റെ പ്രധാന എതിരാളി.
2024 മെയ് മാസത്തിലെ ടാറ്റ ടിയാഗോ ഇവി ഓഫറുകൾ: MY2023 ടാറ്റ ടിയാഗോ ഇവിയുടെ കിഴിവുകൾ ഈ മാസം 72,000 രൂപയായി ഉയരുന്നു. ഇവിയുടെ മുഴുവൻ വേരിയന്റുകളിലും ഈ ഓഫർ സാധുവാണ്. 50,000 രൂപ ഗ്രീൻ ബോണസ്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 7,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
MY2024 ടിയാഗോ ഇവിയുടെ ലോംഗ് റേഞ്ച് വേരിയൻ്റുകൾക്ക് 52,000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു, അതേസമയം മിഡ് റേഞ്ച് വേരിയൻ്റുകൾക്ക് ഈ മാസം 37,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ഓഫറുകളുമാവും ലഭിക്കുന്നത്. സിട്രൺ eC3, എംജി കോമെറ്റ് എന്നിവയുമായി ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്ന ടിയാഗോ ഇവിയ്ക്ക് 7.99 ലക്ഷം മുതൽ 11.39 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില.
ടിയാഗോ ഇവി മിഡ് റേഞ്ച് 19.2 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്, ഈ സജ്ജീകരണം 61 bhp കരുത്തും, 110 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്സിൽ മൗണ്ടഡ് മോട്ടോറിന് ശക്തി പകരുന്നു, കൂടാതെ സിംഗിൾ ചാർജിൽ 250 കിലോമീറ്റർ MIDC റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
അതേസമയം, ലോംഗ് റേഞ്ച് വേരിയൻ്റിന് 315 കിലോമീറ്റർ റേഞ്ച് നൽകുന്ന 24 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഈ മോഡൽ 74 bhp മാക്സ് പവറും 114 Nm പീക്ക് torque ഔട്ട്പുട്ടും വാഗ്ദാനം ചെയ്യുന്നു. MY2023 ഓഫറുകൾ സ്റ്റോക്ക് തീരും വരെ മാത്രമാവും ഉണ്ടാവുക എന്നതും ശ്രദ്ധിക്കണം.