ഇന്ത്യയിലെ കിഴക്കൻ പ്രദേശങ്ങളിലെ ഒരു സ്പെഷ്യൽ റെസിപ്പി; പനീര്‍ പഹാഡി

പനീര്‍ ഉപയോഗിച്ച് പല രുചികളുമുണ്ടാക്കാം. ഇതിലൊന്നാണ് പനീര്‍ പഹാഡി. ഇത് ഇന്ത്യയിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഒന്നാണ്. പുതിന, മല്ലിയില രുചികള്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു വിഭവം. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • പനീര്‍-200 ഗ്രാം
  • ക്യാപ്‌സിക്കം-1
  • സവാള-1
  • പുതിന അരിഞ്ഞത്-കാല്‍കപ്പ്
  • മല്ലിയില അരിഞ്ഞത്-2 ടേബിള്‍ സ്പൂണ്‍
  • കോണ്‍ഫ്‌ളോര്‍-1 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്-4
  • വെളുത്തുള്ളി-4
  • തൈര്-2 ടേബിള്‍ സ്പൂണ്‍
  • മല്ലിപ്പൊടി-ഒന്നര ടേബിള്‍ സ്പൂണ്‍
  • ജീരകപ്പൊടി-2 ടീ സ്പൂണ്‍
  • ചാട്ട് മസാല-3 ടീസ്പൂണ്‍
  • തന്തൂരി മസാല- 1ടീസ്പൂണ്‍
  • കുരുമുളകുപൊടി-അര ടീസ്പൂണ്‍
  • മുളകുപൊടി-അര ടീസ്പൂണ്‍
  • ഉപ്പ്

തയ്യറാക്കുന്ന വിധം

മല്ലിയില, പുതിനയില, പച്ചമുളക്, വെളുത്തുള്ളി, മല്ലിപ്പൊടി, ജീരകപ്പൊടി, ഉപ്പ്, തൈര് എന്നിവ ഒരുമിച്ചരയ്ക്കുക. ഇതില്‍ പകുതി മാറ്റി വയ്ക്കണം. കോണ്‍ഫ്‌ളോര്‍, പകുതി തന്തൂരി മസാല, പകുതി ചാട്ട് മസാല, പകുതി ജീരകപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവ പകുതി മസാലയ്‌ക്കൊപ്പം കലര്‍ത്തിയിളക്കുക.

ഇത് പനീര്‍, ക്യാപ്‌സിക്കം, സവാള എന്നിവയില്‍ പുരട്ടി 20 മിനിറ്റ് ഫ്രഡ്ജില്‍ വയ്ക്കുക. ഇവ പുറത്തെടുത്ത് നീളമുള്ള കമ്പിയിലോ സ്‌ക്യൂവേഴ്‌സിലോ കുത്തി വയ്ക്കുക. ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കുക. ഇതില്‍ പനീര്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. അല്ലെങ്കില്‍ ഗ്രില്‍ ചെയ്യാം.

മറ്റൊരു പാനില്‍ അല്‍പം എണ്ണ ചൂടാക്കി അരച്ച മസാലയിട്ടിളക്കുക. ഇതില്‍ ബാക്കിയുള്ള മല്ലിപ്പൊടി, ജീരകപ്പൊടി, ചാട്ട് മസാല എന്നിവ ചേര്‍ത്തിളക്കണം. ഇത് ഗ്രില്‍ ചെയ്ത് പനീരില്‍ കലര്‍ത്തി ഇളക്കി അല്‍പം കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഗ്രില്‍ ചെയ്ത പനീരെങ്കില്‍ ഇതു വാങ്ങിയ ശേഷം ഇതില്‍ പുരട്ടിയിളക്കാം. പനീര്‍ പഹാഡി തയ്യാര്‍. സ്‌പൈസി ചിക്കന്‍ ഫ്രൈ ഉണ്ടാക്കൂ