ഇനിയുമൊരു ഹിമാലയം കൂടി ഉണ്ടായാലോ .ഏഴു വൻകര എന്നത് കൂടാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..
നമ്മുടെ ലോകം എത്ര വിചിത്രം ആണ് .നാം ചിലപ്പോൾ ഓർക്കുക പോലും ചെയ്യാത്ത പല കാര്യങ്ങളും ലോകത്തിലുണ്ട് എന്നത് അതിശയം തന്നെയാണ്. നമ്മുടെ ഇന്ത്യൻ പ്ലേറ്റ് പണ്ട് ആഫ്രിക്കയുമായി ഒട്ടി ചേർന്ന് കിടന്നിരുന്നു എന്നും 180 മില്യൺ വർഷങ്ങൾക്ക് മുൻപ് അത് ഒഴുകാൻ തുടങ്ങുകയും യൂറേഷ്യൻ പ്ലേറ്റുമായ് കൂടിച്ചേർന്നു ഏകദേശം 140 മില്യൺ വർഷങ്ങൾക്ക് മുൻപ് ഹിമാലയം ഉണ്ടായ കാര്യം അറിയില്ലേ . ഭൂഖണ്ഡങ്ങളുടെ ചലനം, കൂട്ടിമുട്ടൽ, വിഭജനം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് പ്ലേറ്റ് റ്റെക്റ്റോണിക്സ്.
ദൃശ്യം സിനിമയിൽ പറയുന്നപോലെ കഥ ഇനിയും തീർന്നിട്ടില്ല. ആഫ്രിക്കയുടെ അടുത്ത ഭാഗവും കീറാൻ തുടങ്ങി. അത് ഒഴുകി കേരള -കർണാടക തീരം തൊടുമെന്നാണ് പറയുന്നത്. ഭൂമിയിലെ അതിബൃഹത്തായ ഭൂവിഭാഗങ്ങളെ ഭൂഖണ്ഡം അല്ലെങ്കിൽ വൻകര എന്ന് പറയുന്നു.ഭൂഖണ്ഡങ്ങളെ വിഭജിക്കുന്നതിന് ഒരു കർക്കശമായ നിയമം ഇല്ല. മറിച്ച് നിലനിന്നു പോരുന്ന ധാരണ അനുസരിച്ചാണ് ഭൂഖണ്ഡങ്ങളെ വിഭജിച്ചിരിക്കുന്നത്. ഏഴ് ഭൂവിഭാഗങ്ങളാണ് ഭൂഖണ്ഡങ്ങളായി പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അവ ഏഷ്യ , ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാർട്ടിക്ക, യൂറോപ്പ്, ഓഷ്യാനിയ എന്നിവയാണ്. ഈ ഏഴു ഭൂഖണ്ഡങ്ങൾ. പണ്ട് ഇത് “പാൻജിയ ” എന്ന ഒറ്റൊരു ഭൂഖണ്ഡമായിരുന്നു. പിന്നീട് അത് വേർപ്പെട്ടാണ് ഇപ്പോഴുള്ള ഏഴു ഭൂഖണ്ഡങ്ങളും ഉണ്ടായത്.
ഓസ്ട്രേലിയ, ന്യൂസിലൻഡ്, ന്യൂഗിനിയ എന്നീ സ്ഥലങ്ങളെയും ശാന്തമഹാസമുദ്രത്തിലും സമീപത്തുമായി സ്ഥിതിചെയ്യുന്ന ദ്വീപുകളേയും ചേർത്താണു ഓഷ്യാനിയ എന്ന് പറയുന്നത്. ഫ്രഞ്ച് പര്യവേക്ഷകനായ ഡൂമോൺഡ് ഡുർവ്വിൽ ആണ് 1831 ഓഷ്യാനിയ എന്ന പേരുള്ളത് .
ഓഷ്യാനിയയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ നാലായി തിരിക്കാം. 1)മൈക്രോനേഷ്യ, 2) മെലനേഷ്യ, 3) പോളിനേഷ്യ, 4) ഓസ്ട്രലേഷ്യ, എന്നാൽ, വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നിൽക്കുന്ന വൻകരയാണ് നമ്മുടെ ഇന്ത്യ ഉൾപ്പെടുന ഏഷ്യ വൻകര . ഭൂമിയുടെ മൊത്തം ഉപരിതലവിസ്തീർണ്ണത്തിന്റെ 8.6 ശതമാനം വിസ്തൃതിയുള്ള ഏഷ്യ, ഉത്തരാർദ്ധഗോളത്തിലും പൂർവ്വാർദ്ധഗോളത്തിലുമായി സ്ഥിതി ചെയ്യുന്നു. ലോകജനസംഖ്യയുടെ അറുപതു ശതമാനത്തോളം ഈ വൻകരയിലാണു വസിക്കുന്നത്.
അങ്ങനെ ആഫ്രിക്കയും വേർപ്പെട്ട് രണ്ട് ഭൂഖണ്ഡം ഉണ്ടാകുമെന്ന് ആൺ പറഞ്ഞു വരുന്നത് . അടുത്ത ഹിമാലയം ഈ മുംബൈ -കേരള തീരത്ത് വരുമെന്നാണ് വിദഗ്ദർ പറയുന്നത്.10 മില്യൺ വർഷങ്ങൾ കഴിയുമ്പോൾ ചേട്ടനും അനിയനും കൂടിച്ചേരുമ്പോൾ ആ മലകളെ കേരളാലയം എന്ന് ഭാവി തലമുറ വിളിക്കട്ടെ.ആഫ്രിക്കയിലെ ഒരു ഭാഗം വിട്ടു പോവുകയും അതൊരു പുതിയ വൻകര ആകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്, എന്നാൽ ഇത് ഇന്ത്യൻ ഭൂമിയിൽ വന്നിടിക്കുകയും അവിടെയൊരു ഹിമാലയൻ കണക്കിന് ഒരു പർവതനിര ഉണ്ടായേക്കും എന്ന് കരുതിയില്ല. ഇപ്പോഴുള്ള പശ്ചിമഘട്ടം തന്നെ ഒരിക്കൽ ഉണ്ടായ കൂട്ട ഇടി മൂലം ഉണ്ടായതാണെന്നു പറയുന്നുണ്ട്, അത് കൊണ്ടാണ് കേരളത്തിന് ഇന്ത്യയുടെ മറ്റുള്ള സ്റ്റേറ്റിൽ നിന്നും വ്യത്യസ്ത ഭൂപ്രകൃതി ആയത്.