Qatar

മൽഖാ റൂഹി ചികിത്സാ ഫണ്ട് : ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി തുക കൈമാറി

ദോഹ : എസ്.എം.എ ടൈപ്പ് വൺ രോഗബാധിതയായ നാല് മാസം പ്രായമായ മൽഖാ റൂഹിയുടെ ചികിത്സയ്ക്കായി ഖത്തർ ചാരിറ്റിയുടെ നേത്യത്വത്തിൽ നടത്തുന്ന ചികിത്സാ ധന സമാഹരണത്തിന് ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കൈത്താങ്ങ്. കമ്മറ്റി സമാഹരിച്ച തുക കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ സംസ്ഥാന പ്രസിഡന്റ് ഡോ : അബ്ദുൽ സമദിന് കൈമാറി.

സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് , ട്രെഷർ ഹുസൈൻ, ഉപദേശക സമിതി ചെയർമാൻ എം പി ഷാഫി ഹാജി , സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര,കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര , ജനറൽ സെക്രട്ടറി സമീർ സാദിഖ് പൈക്കര ജില്ലാ വൈസ് പ്രസിഡന്റ് നാസർ കൈതക്കാട് കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി ഷഫീഖ് ചെങ്കളം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഭാരവാഹികളായ നവാസ് ആസാദ് നഗർ , റഹീം ചൗക്കി , റോസുദിൻ , അഷ്‌റഫ് മഠത്തിൽ , യൂസഫ് മാർപാനെടുക , നൗഷാദ് പൈക തുടങ്ങിയവർ സംബന്ധിച്ചു.