വളരെ സ്വാദിഷ്ടമയൊരു റസിപ്പിയാണ് പനീര്‍ കുല്‍ച. പനീറും കഷ്ണങ്ങളാക്കിയ പച്ചകറികളും ചേര്‍ത്ത് ഇതൊരു ആകര്‍ഷകരമായ വിഭവമാക്കാവുന്നതാണ്. പനീര്‍ നിങ്ങളുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. ഇതില്‍ കാല്‍സ്യം കൂടാതെ മറ്റ് വിറ്റാമിനുകള്‍ , മിനറല്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം കൂടിയാണ് പനീര്‍ കുല്‍ച.
ആവശ്യമായ ചേരുവകള്‍
- ശുദ്ധീകരിച്ച ധാന്യമാവ് – 3 കപ്പ്
- പഞ്ചസാര – 1 ടീ സ്പൂണ്‍
- ബേക്കിങ് പൗഡര്‍ – 1 ടീ സ്പൂണ്‍
- ബട്ടര്‍ – 5 ടേബിള്‍ സ്പൂണ്‍
- പാല് – 1 കപ്പ്
- ഉപ്പ് – ആവിശ്യത്തിന്
ഫില്ലിങ് തയ്യറാക്കാൻ
- പനീര്‍ – 200 ഗ്രാം (ചതച്ചത്)
- പച്ചമുളക് – 4 (കഷ്ണങ്ങളാക്കിയത്)
- ഗരം മസാല – 1 ടീ സ്പൂണ്‍
- മല്ലി ഇല – 2 ടീ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
- മുളക് പൊടി – 2 ടീ സ്പൂണ്‍
- ചാറ്റ് മസാല – 2 ടീ സ്പൂണ്‍
- സവോള – (കഷ്ണങ്ങളാക്കിയത്)
തയ്യാറാക്കുന്ന വിധം
ഒരു പാത്രം എടുത്ത് ബേക്കിങ് പൗഡര്‍, ധാന്യമാവ് എന്നിവ നന്നായ് യോജിപ്പിച്ച് മാറ്റിവെയ്ക്കുക. പാല് , ബട്ടര്‍ , പഞ്ചസാര , ഉപ്പ് എന്നിവ നന്നായ് യോജിപ്പിക്കുക. ഈ പാല് മിക്സ് ഒന്നാമത്തെ ചേരുവയിലേക്ക് ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതിന്റെ മുകളില്‍ ഒരു തുണി വിരിച്ചുവച്ച് 40 മിനിട്ട് മാറ്റി വയ്ക്കുക.
ഈ സമയം കൊണ്ട് നിറയ്ക്കാനുള്ള കൂട്ട് തയ്യാറാക്കുക. ഒരു പാത്രം എടുത്ത് ഇതിലേക്ക് ചതച്ചെടുത്ത പനീര്‍ , സവോള , മല്ലി ഇല , പച്ചമുളക് , ഉപ്പ് , ഗരം മസാല , മുളക് പൊടി , ചാറ്റ് മസാല എന്നിവ ഇട്ട് യോജിപ്പിക്കുക. ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. നിറയ്ക്കാനുള്ള പനീര്‍ കുല്‍ച തയ്യാറായി.