തിരു: പുഷ്പനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം നടത്തി. കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ മേരി പുഷ്പം ഉദ്ഘാടനം ചെയ്തു. പി.എന്‍.ആര്‍.എ. ജോയിന്റ് സെക്രട്ടറി മോഹന്‍രാമന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിമാസുനില്‍ സ്വാഗതം പറഞ്ഞു.
അനുസ്മരണം ജനമൈത്രി ജോസും, ബീറ്റ് ഓഫീസര്‍ ബിജു എം.എസ്. മിനിറ്റ്‌സ് അവതരിപ്പിച്ചു. യോഗത്തിന് കൃതജ്ഞത കോ-ഓര്‍ഡിനേറ്റര്‍ പറയുകയുണ്ടായി. മ്യൂസിയം എസ്.ഐ. & സി.ആര്‍.ഓ. രജീഷ്‌കുമാര്‍ .എസ്, സിറ്റി ട്രാഫിക് എസ്.ഐ.സന്തോഷ്‌കുമാര്‍ .എം, ബീറ്റ് ഓഫീസര്‍ സുജിത്ത്, സ്വിവറേജ് കുര്യാത്തി സബ് എഞ്ചിനീയര്‍, വാട്ടര്‍ അതോറിറ്റി കവടിയാര്‍ സബ് എഞ്ചിനീയര്‍, കെ.എസ്.ഇ.ബി കന്റോണ്‍മെന്റ്- പേരൂര്‍ക്കട – പുത്തന്‍ചന്ത-വെള്ളയമ്പലം അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, നന്തന്‍കോട് അരുണ്‍കുമാര്‍ എ.ആര്‍., ജഗതി ആശാദിവാകര്‍ എന്നീ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, കെ.ആര്‍.എഫ്. എ.ഇ. സാബിന്‍ യു.സൈമണ്‍, പി.ഡബ്ല്യൂ.ഡി.
സിറ്റി റോഡ്‌സ് എ.ഇ. അശ്വിന്‍ ഐസക്, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. എന്നീ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. റസിഡന്റ്‌സ് അസോസിയേഷനുകളുടെ പരാതികള്‍ അവര്‍ സമയബന്ധിതമായി പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി.