റിയാദ് : സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരെ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ നൽകുമെന്ന തെറ്റായ അവകാശവാദമാണ് പരസ്യങ്ങളിൽ നൽകുന്നത്. തട്ടിപ്പുകാർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
ഔദ്യോഗിക ഹജ്ജ് മാർഗനിർദേശങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മക്ക, റിയാദ്, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ (911) അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള മറ്റെല്ലാ പ്രദേശങ്ങളിലും (999) ബന്ധപ്പെട്ട് സംശയാസ്പദമായ പ്രവർത്തനങ്ങളോ നിയമ ലംഘനങ്ങളോ അറിയിക്കണമെന്നും അധികൃതർ പറഞ്ഞു.