സിനിമകളിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് വിനയ് ഫോര്‍ട്ട്. അവസാനം റിലീസ് ആയ ‘ആട്ടം’ എന്ന ചിത്രം സാമൂഹികമായും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘അപ്പന്‍’ എന്ന ചിത്രം സംവിധാനം ചെയ്ത മജുവിന്റെ പുതിയ ചിത്രം പെരുമാനിയുടെ പ്രമോഷനിലാണ് വിനയ് ഫോര്‍ട്ട്.
അപ്പനില്‍ നിന്നും വളരെ വ്യത്യസ്തമായ ഴോണര്‍ കൈകാര്യം ചെയ്യുന്ന പെരുമാനിയുടെ സ്ക്രിപ്റ്റ് ഒരു ചിത്രകഥ പോലെ, നോവല്‍ പോലെ വായിച്ച് തീര്‍ക്കാന്‍ പറ്റിയ ഒന്നായിരുന്നു എന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്. അതേസമയം ഫഹദ് ഫാസില്‍ പ്രമോഷനുകളെക്കുറിച്ച് പറഞ്ഞ കാര്യത്തിന് മറുപടിയും വിനയ് പറയുന്നു.
‘അത്യന്തികമായി സിനിമ നന്നാവുക എന്ന് പറയുന്നതിലാണ് കാര്യം. ഫഹദ് ഫാസിലിനെ ഈ അവസ്ഥയിലാക്കിയത് പ്രമോഷനല്ലെങ്കില്‍ ഓക്കെയാണ്. എന്നിട്ടും അയാള്‍ ഓടി നടന്ന് ആവേശം പ്രമോട്ട് ചെയ്യുന്നില്ലേ. ആയാള്‍ കോളേജില്‍ പോയി ഡാന്‍സ് കളിക്കുന്നതൊക്കെ കണ്ടു. അപ്പോള് പ്രമോഷന്‍ ഇല്ല എന്ന് പറയരുത്. ഈ സിനിമയക്കാണ് അദ്ദേഹം ഇത്രയും ചെയ്തത് എന്നാണ് പറയുന്ന,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
മഹേഷിന്റെ പ്രതികാരത്തിന്റെ സമയത്തൊക്കെ അയാള്‍ ടിവി ഷോകളില്‍ പോവുകയും ഒരുപാട് പ്രമോഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നന്നായി പ്രമോട്ട് ചെയ്യുകയും ചെയ്യുന്ന ഒരാള്‍ തന്നെയാണ്. ഫഹദും നമ്മളും തമ്മില്‍ ഒരുപാട് വ്യത്യമാസമുണ്ട്. ഫഹദ് ഫാസില്‍ ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു പാന്‍ ഇന്ത്യന്‍ ആക്ടര്‍ ആണ്. അതിനപ്പുറത്തേക്ക് അയാള്‍ക്ക് വലിയ ക്രെഡിബിലിറ്റി ഉണ്ട്.
അയാള്‍ക്ക് അത്ര പ്രമോഷന്‍ ഇല്ലെങ്കിലും ഓക്കെയാണ്. എന്നാലും അയാള്‍ പ്രമോട്ട് ചെയ്യും. കോളേജില്‍ പോയി ഡാന്‍സ് കളിക്കുന്നത് വരെ ഞാന്‍ കണ്ടു. മലയന്‍ കുഞ്ഞിന് നന്നായി പ്രമോട്ട് ചെയ്തിരുന്നു. കാരണം അയാള്‍ പ്രൊഡ്യൂസ് ചെയ്ത സിനിമയാണ്. ഇതൊക്കെ ആള്‍ ചെയ്യുന്നുണ്ട്.
പിന്നെ മഹേഷിന്റെ പ്രതികാരത്തിന് പ്രമോട്ട് ചെയ്ത പോലെ ഇപ്പോള്‍ ഒരു പടത്തിന് പ്രമോട്ട് ചെയ്യേണ്ട കാര്യമില്ല. കാര്യം ഫഹദിന്റെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് ഉള്ള വേറെ ഒരു ആക്ടര്‍ ഇപ്പോള്‍ കേരളത്തിലില്ല. അതുകൊണ്ട് തന്നെ അയാളുള്ള സിനിമയുടെ ബിസിനസ് ഉറപ്പായും സേഫ് ആണ്. നമ്മള്‍ ഒക്കെ ചെയ്യുന്ന ചെറിയ സിനിമകള്‍ നല്ലതാണെന്ന് വിശ്വാസമുള്ള സിനിമകള്‍ ആളുകള്‍ അറിഞ്ഞാലേ തിയേറ്ററുകളില്‍ വരുന്നുള്ളു.
അത് തീയേറ്ററില്‍ വന്ന് കഴിഞ്ഞാല്‍ ആണല്ലോ ബാക്കി ഉള്ള കാര്യങ്ങള്‍ നടക്കുക. ഓരോ ആഴ്ചകളിലും നല്ല സിനിമകള്‍ വരുന്നണ്ടല്ലോ ഇപ്പോള്‍. ആളുകള്‍ക്ക് കണ്ട് വരാനുള്ള സാഹചര്യമൊന്നും ഇല്ല ഇപ്പോള്‍. അതുകൊണ്ട് തന്നെ പ്രമോഷന്‍ പ്രധാനമാണ്. ആവേശത്തിന് റോഡ് മുഴുവന്‍ പോസ്റ്ററും ഫ്‌ളക്‌സും ഒക്കെയുണ്ടായിരുന്നു.
എന്റെ ഒക്കെ പ്രമോഷന്‍ അബ്‌സല്യൂട്ട് ഗതികേടിന്റെ അടിസ്ഥാനത്തിലാണ്. അതായത് എന്തെങ്കിലും ചെയ്തിട്ട് ആളുകളെ തീയേറ്ററിലേക്ക് കൊണ്ടു വരിക എന്നതാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രോഡ്യൂസര്‍ കോടിക്കണക്കിന് പണം ഇന്‍വെസ്റ്റ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ചെയ്യുന്ന സിനിമയോട് നമുക്ക് ആത്മാര്‍ത്ഥത വേണം. ഫഹദിന് അങ്ങനെയൊക്കെ പറയാമെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.