മുട്ടയില്‍ പോഷകഗുണങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇതില്‍ അല്‍പം പച്ചക്കറികള്‍ കൂടി ചേര്‍ത്താലോ, ഗുണങ്ങള്‍ ഇരട്ടിക്കും. എന്നാൽ ഒരു ഹെൽത്തി ഓംലെറ്റ് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മുട്ട-5
- ക്യാരറ്റ്- അരക്കപ്പ് (ചെറുതാക്കി നുറുക്കിയത്)
- ബീന്‍സ്-അരക്കപ്പ ( ചെറുതാക്കി നുറുക്കിയത്)
- ക്യാബേജ്-അരക്കപ്പ് (ചെറുതാക്കി അരിഞ്ഞത്)
- പാല്‍-4 ടേബിള്‍ സ്പൂണ്‍
- കുരുമുളകു പൊടി-ഒരു ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- ഉപ്പ്
- മല്ലിയില
- നെയ്യ്
ആവശ്യമായ ചേരുവകൾ
മുട്ട ഉടച്ചു പതപ്പിക്കുക. ഇതില്‍ ഉപ്പ്, കുരുമുളകുപൊടി, പാല്‍ എന്നിവ ചേര്‍ത്തിളക്കുക. ഇതില്‍ പകുതിയെടുത്തു മാറ്റി വയ്ക്കുക. നുറുക്കി വച്ച പച്ചക്കറികള്‍ അല്‍പം എണ്ണയോ നെയ്യോ ചേര്‍ത്ത് വഴറ്റിയെടുക്കണം. ഇതിലേക്ക് മല്ലിയില ചേര്‍ക്കുക.
ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി നെയ്യൊഴിച്ചു പരത്തുക. ഇതിലേക്ക് പകുതി മുട്ട മിശ്രിതം ഒഴിയ്ക്കുക. ഇത് ഒരുവിധം വെന്തു കഴിയുമ്പോള്‍ വഴറ്റി വച്ചിരിക്കുന്ന പച്ചക്കറി മിശ്രിതം ഇടണം. ഇതിന് മുകളില്‍ ബാക്കി മുട്ട മിശ്രിതം പരത്തിയൊഴിയ്ക്കുക. അല്‍പം നെയ്യ് വശത്തു തളിച്ചു കൊടുക്കാം. ഇരുഭാഗവും വെന്തു കഴിയുമ്പോള്‍ വാങ്ങി ചൂടോടെ കഴിയ്ക്കാം.
.