മിക്ക എയര്‍ലൈനുകളും അമേരിക്കയെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പസഫിക് സമുദ്രത്തിന് മുകളിലൂടെ യാത്ര ഒഴിവാക്കാറുണ്ട്. ഇത് എന്തുകൊണ്ടാണ് പൈലറ്റുമാര്‍ പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ… സുരക്ഷയ്ക്കുവേണ്ടിയാണ് വിമാനങ്ങള്‍ പലപ്പോഴും ഇത്തരം യാത്ര ഒഴിവാക്കുന്നത്. ഇതുമാത്രമല്ല വേറെ പല കാരണങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് പറയാറ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ സമുദ്രമാണ് പസഫിക് സമുദ്രം. ശാന്തസമുദ്രം എന്നും ഇത് പൊതുവേ അറിപ്പെടാറുണ്ട്.
വലിപ്പത്തിനൊപ്പം തന്നെ ഏറ്റവും ആഴമേറിയതുമാണ് പസഫിക്. അതിനാല്‍, സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോള്‍, വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടാകുകയാണെങ്കില്‍, പൈലറ്റുമാര്‍ക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയാതെ വരും. വെള്ളത്താല്‍ ചുറ്റപ്പെട്ടതായതുകൊണ്ട് അടിയന്തര ഘട്ടങ്ങളില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതിനും പൈലറ്റുമാര്‍ക്ക് സാധിക്കാതെ വന്നേക്കാം. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് പലപ്പോഴും പസഫിക് സമുദ്രത്തിന് മുകളിലൂടെ യാത്ര ഒഴിവാക്കുന്നത്.
മാത്രമല്ല ഇന്ധനവും സമയവും ലാഭിക്കാനാണ് പൊതുവേ പൈലറ്റുമാര്‍ പസഫിക് സമുദ്രത്തിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കാറുണ്ട്. ഇതാണ് യഥാര്‍ത്ഥവും പ്രാഥമികവുമായ കാരണം. ഈ റൂട്ടിന്, നേരായ പാതയേക്കാള്‍ വളഞ്ഞ റൂട്ട് ദൂരം കുറവാണ്. ഇത് ചെലവ് കുറയ്ക്കുകയും ലാഭം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ഇതിലെയുള്ള വളഞ്ഞ റൂട്ടുകള്‍ നേരായ റൂട്ടുകളെക്കാള്‍ സുരക്ഷിതമാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെ യാത്ര പൈലറ്റുമാര്‍ ഒഴിവാക്കുന്നത്.