Celebrities

ഉര്‍വശി മദ്യപാനത്തിന് അടിമ! പിന്നീട് സംഭവിച്ചത്, വെളിപ്പെടുത്തലുമായി നടൻ

തെന്നിന്ത്യയുടെ പ്രിയ നടിമാരില്‍ ഒരാളാണ് ഉര്‍വശി. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തിയ നടി കുറഞ്ഞ കാലം കൊണ്ട് വിസ്മയകരമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ ഇപ്പോഴും സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നടി. എന്നാല്‍ ഉര്‍വശിയുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നടിക്ക് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേടി കൊടുത്തിരുന്നു. പിന്നീട് നടന്‍ മനോജ് കെ ജയനും ആയിട്ടുള്ള ബന്ധം അവസാനിപ്പിക്കുകയും രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു. ഇടയ്ക്ക് മദ്യപാനത്തിന് അടിമയായ അവസ്ഥയിലേക്കും ഉര്‍വശി എത്തി.

മദ്യപിച്ച് ബോധമില്ലാതെ വന്ന നടിയുടെ വീഡിയോ വൈറലായതോടെ ഉര്‍വശിയുടെ കരിയറിലും ജീവിതത്തിലും ഇത് മോശമായി മാറി. പിന്നീട് എന്തൊക്കെയാണ് ഉര്‍വശിയ്ക്ക് സംഭവിച്ചു എന്നതിനെപ്പറ്റി നടന്‍ ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ പല ഭാഷകളിലും മുന്‍നിര നടിയായിരുന്ന കാലത്താണ് ഉര്‍വശി നടന്‍ മനോജ് കെ ജയനെ വിവാഹം കഴിക്കുന്നത്. വൈകാതെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. മകള്‍ക്ക് എട്ട് വയസ്സുള്ളപ്പോഴായണ് താരദമ്പതിമാര്‍ വേര്‍പിരിയുന്നത്. മനോജുമായിട്ടുള്ള ബന്ധം തകര്‍ന്ന സമയത്ത് ഉര്‍വശി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയും മദ്യത്തിന് അടിമയായി ജീവിതം നശിപ്പിക്കുകയും ചെയ്തിരുന്നു.

വിവാഹമോചനക്കേസിന് ഉര്‍വശി കോടതിയില്‍ വന്നത് പോലും മദ്യപിച്ചായിരുന്നു എന്നത് വലിയ വാര്‍ത്തകള്‍ക്ക് കാരണമായി. പിന്നീട് ഇതിനെക്കുറിച്ചൊരു അഭിമുഖത്തില്‍ നടി തുറന്ന് സംസാരിച്ചിരുന്നു. ‘താന്‍ മദ്യത്തിന് അടിമയാകാന്‍ കാരണം തന്റെ ആദ്യ ഭര്‍ത്താവ് തന്നെയാണെന്നാണ് നടി പറഞ്ഞത്. മാത്രമല്ല ഈ ആസക്തിയില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ പാടുപെടുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു’. അത് കഴിഞ്ഞ ഒരുപാട് പ്രയത്‌നങ്ങള്‍ക്ക് ശേഷം മദ്യപാനത്തില്‍ നിന്നും നടി പുറത്തുകടന്നു. ‘ഉര്‍വശി അഭിനയിച്ച സിനിമകളിലെ രംഗങ്ങള്‍ താന്‍ അവര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. നിങ്ങളല്ലാതെ മറ്റാര്‍ക്കും അത്തരം പ്രകടനം കാണിക്കാന്‍ കഴിയില്ല. വീണ്ടും അഭിനയിക്കണം, മദ്യപാനത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കണം എന്ന് മനസ്സില്‍ കരുതി പ്രോത്സാഹനവും മരുന്നുകളും നല്‍കിക്കൊണ്ടാണ് ഉര്‍വശി മദ്യപാനത്തില്‍ നിന്ന് തിരിച്ചെത്തിയതെന്നും,’ താരം പറയുന്നു.

മദ്യപാനത്തില്‍ നിന്ന് മുക്തി നേടിയതിന് ശേഷമാണ് ഉര്‍വശി രണ്ടാമതും വിവാഹം കഴിക്കുന്നത്. ശിവപ്രസാദുമായിട്ടുള്ള രണ്ടാം വിവാഹത്തില്‍ നടിയ്‌ക്കൊരു മകന്‍ ജനിച്ചു. ഇപ്പോള്‍ ഭര്‍ത്താവിനും മകനും മൂത്തമകളുടെയുമൊക്കെ കൂടെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് നടി. ഇടയ്ക്ക് സിനിമയില്‍ നിന്നും ഗ്യാപ്പ് എടുത്തെങ്കിലും വൈകാതെ ഉര്‍വശി അഭിനയത്തിലേക്ക് തിരികെ എത്തി. നിലവില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ സജീവമായി തിരിച്ച് എത്തിയിരിക്കുകയാണ് നടി.