റിയാദ് : കഴിഞ്ഞ മാർച്ചിൽ സൗദിയിൽ നടന്ന സിബിഎസ്ഇ 10, +2 ക്ലാസുകളിലെ പരീക്ഷയിൽ വിവിധ സ്കൂളുകൾക്ക് ഇത്തവണയും അഭിമാനകരമായ വിജയത്തിളക്കം. റിയാദ്. ജിദ്ദ. ദമാം.ജുബൈൽ, യാമ്പു, എന്നിവിടങ്ങളിലെ ഇന്ത്യൻ സ്കൂളുകൾ മികച്ച വിജയം കൈവരിച്ചതിന്റെ അഭിമാനത്തിലാണ് വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും. ഇന്റർ നാഷനൽ ഇന്ത്യൻ സ്കൂൾ ദമാം പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇത്തവണ 98.95 ശതമാനം വിജയമാണ് സ്കൂൾ കൈവരിച്ചത്. 97.8% മാർക്ക് നേടിയ സ്നെഹിൽ ചാറ്റർജി,97.2% നേടിയ സൈനബ് ബിൻത് പർവേസ്,96.6% നേടിയ അശ്വനി അബിമോൻ എന്നിവരാണ് മികച്ച മാർക്ക് നേടിയത്.
12 വിദ്യാർഥികൾ 95 ശതമാനവും, 50 വിദ്യാർഥികൾ 90-95 ശതമാനവും, 167 വിദ്യാർഥികൾ 80-90 ശതമാനവും, 197 പേർ 70-80 ശതമാനവും,161 പേർ 60-70 ശതമാനവും നേടിയപ്പോൾ 60 ശതമാനത്തിൽ താഴെയുള്ളത് 86 വിദ്യാർഥികളാണ്. സ്കൂൾ പ്രിൻസിപ്പൽ സുനിൽ പീറ്റർ, മാനേജിങ് കമ്മറ്റി ചെയർമാൻ സനോജ് ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ വിദ്യാർഥികളെ അഭിനന്ദിച്ചു. ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയമെന്ന നേട്ടമാണ് ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന് കൈവരിക്കാനായത്.
97.4% നേടിയ ഹഫ്സ അബുൽ സലാം,96.8 % നേടിയ ഹാനൂൺ നൂറുദ്ദീൻ, 97.6% നേടിയ ആസിയ ഷിയാസ് റൂണ,മുഹമ്മദ് അബ്ദുൽ മുഹൈമിൻ ഒമർ എന്നിവരാണ് ഉന്നത മാർക്ക് നേടിയത്. 7 വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ നൂറിൽ നൂറും നേടിയിട്ടുണ്ട്. 23 വിദ്യാർഥികൾ 95 ശതമാനം മാർക്ക് നേട്ടം കൈവരിച്ചു.120 പേർ 90 നും 95 ശതമാനത്തിനിടയിൽ നേടി.235 പേർ 80 മുതൽ 90 ശതമാനം മാർക്ക് നേടി.223 പേർ 70 മുതൽ 80 ശതമാനം നേടി.153 പേർ 60-70 ശതമാനം നേടി.102 വിദ്യാർഥികൾ 60 ശതമാനത്തിൽ താഴെ വിജയിച്ചു.
ജുബൈൽ ∙ പത്താം ക്ലാസ് പരീക്ഷയ്ക്ക് നൂറുമേനി വിജയം കൊയ്ത് ഇത്തവണ ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ. സാദിയ ഫാത്തിമ സീതി(97.6), ഗായത്രി രവി (97), ഹരിഹരൻ പ്രഭു (96.8), ആയുഷി തുഷാർഭായ് പാട്യ (96.8), അഡ താഹിർ അലി സിദ്ദിഖി (96.8) എന്നിവർ സ്കൂൾ ഉന്നത വിജയികളായി. സാദിയ ഫാത്തിമ സീതി മലയാളത്തിൽ നൂറിൽ നൂറ് മാർക്കും നേടി. 419 കുട്ടികൾ പരീക്ഷ എഴുതി. 92 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്കു ലഭിച്ചു.
പ്ലസ് ടു പരീക്ഷയിലും മികച്ച വിജയമാണ് സ്കൂൾ നേടിയത്. 99.25 ശതമാനമാണ് വിജയശതമാനം. മുഹമ്മദ് ഫവാസ് സാകിർ (96.4), മുഹമ്മദ് സാദ് അൻസാരി (96.2), ജനനി രാജേഷ് കുമാർ (96), സാറ ആരിഫ് (96) എന്നിവർ സയൻസ് സ്ട്രീമിൽ സ്കൂളിൽ എറ്റവും കൂടുതൽ മാർക്ക് നേടി. കിൻസ ആരിഫ് (95.8), എൻ.ഫൈസ (95.4), ഭൂമി മെഹുൽകുമാർ കാച്ചിയ (94.8) എന്നിവർ കൊമേഴ്സിൽ ടോപ്പർമാരായി. സാറ ആരിഫ് ഹോം സയൻസിൽ നൂറ് മാർക്കും നേടി. 268 കുട്ടികൾ പരീക്ഷ എഴുതി. 35 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്കുനേടി. ഉന്നത വിജയം നേട്ടത്തിന്റെ സന്തോഷം സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാർഥികളെയും, അധ്യാപകരെയും പ്രിൻസിപ്പൽ ആർ.കെ.ആലംഗീർ ഇസ്ലാം അഭിനന്ദിച്ചു.
യാമ്പു ∙ സിബിഎസ്.ഇ പത്ത്, പ്ലസ് ടു ക്ലാസ് പരീക്ഷകളിൽ യാമ്പു റദ്വ ഇന്റർനാഷനൽ സ്കൂളിന് ഈ വർഷവും മികച്ച വിജയം. പരീക്ഷ എഴുതിയ കുട്ടികൾ മികച്ച മാർക്ക് നേട്ടത്തോടെ വിജയിച്ചു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക ഉന്നത മാർക്ക് കൈവരിച്ച് ആദ്യ മൂന്ന് സ്ഥാനങ്ങൾ അസ്ഫിയ അഷ്ഫാഖ് അഹ്മദ് പിനിതോട് (93.6 ശതമാനം), സൈദ് ജാവേദ് പത്താൻ (93 ശതമാനം), ദേവാൻഷ് മനിഷ് പരേഖ് (91.4 ശതമാനം)എന്നിവർക്കാണ്. പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് അഫ്ഷീൻ ബീഗം (95.8 ശതമാനം), സൈഫ് ശൈഖ് (95 ശതമാനം), അനോഷ ഹന്നാൻ (90.8 ശതമാനം) എന്നിവരാണ്. വിദ്യാർഥികളെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു. അനുമോദന ചടങ്ങിൽ സ്കൂൾ മാനേജിങ് ഡയറക്ടർ തഗ്രീത് അൽ ജുഹാനി, ബോയ്സ് വിഭാഗം പ്രിൻസിപ്പൽ മുഹമ്മദ് ഇമ്രാൻ ഖാൻ, ഗേൾസ് വിഭാഗം പ്രിൻസിപ്പൽ മുദീറ ബീഗം എന്നിവരും മറ്റു അധ്യാപകരും പങ്കെടുത്തു.
റിയാദ് ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയക്ക് റിയാദ് മോഡേൺ ഇന്റർനാഷനൽ സ്കൂളിന് തുടർച്ചയായി പതിമൂന്നാം തവണയും നൂറ് മേനി വിജയ നേട്ടം. മുഹമ്മദ് ഹിഷാം, അലി ബാസിം, ടി.കെ മുആദ് എന്നിവർ ഏറ്റവും കൂടുതൽ മാർക്ക് നേടി. വിജയം നേടിയ എല്ലാ വിദ്യാർഥികളെയും പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസും മാനേജ്മെന്റും അധ്യാപകരും അധികൃതരും അഭിനന്ദിച്ചു.
ദമാം ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അൽ ഖൊസാമ ദമാം സ്കൂൾ മികച്ച വിജയം നേടി. അഞ്ച് കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.32 കുട്ടികളാണ് പരീക്ഷ എഴുതിയത്.സയ്യിദ് ഫർസാൻ, റിദ അഷ്ഫാക്ക്, ഗോറിസില്ല ദ്രുവ്, റയ്യാൻ അഷ്റഫ്, പെവേക്കർ ഷഫക് എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾ. എട്ട് കുട്ടികൾ 90 ശതമാനം മാർക്ക് നേടി വിജയിച്ചു. 14 കുട്ടികൾ 80 ശതമാനത്തിന് മുകളിലും അഞ്ചു കുട്ടികൾ 70 ശതമാനത്തിന് മുകളിലും മാർക്ക് നേടി. വിജയം നേടിയ എല്ലാവിദ്യാർഥികളെയും സ്കൂൾ മാനേജ്മെന്റും അധ്യാപകരും അഭിനന്ദിച്ചു.
ദമാം ∙ ഞ്ജോ ബിജു, സകീന മഹവീൻ, സാറ നവാസ് എന്നിവർ ഉയർന്ന മാർക്ക് നേടി സ്കൂൾ മെഡലിന് അർഹരായി. 50 ശതമാനം കുട്ടികളും ഡിസ്റ്റിങ്ഷന് മുകളിൽ മാർക്ക് വാങ്ങി. പരീക്ഷ എഴുതിയ 91 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലസിനു മുകളിൽ മാർക്ക് നേടി. മുഴുവൻ പരീക്ഷാർഥികളും 50 ശതമാനത്തിലധികം മാർക്ക് നേട്ടമാണ് കൈവരിച്ചത്. ഉന്നത വിജയം നേടിയ എല്ലാ വിദ്യാർഥികളെയും,അധ്യാപകരെയും മാനേജിങ് ഡയറക്ടർ ഡോ. ടി.പി. മുഹമ്മദ്, മാനേജർ ഖാദർ മാസ്റ്റർ, പ്രിൻസിപ്പൽ കാസിം ഷാജഹാൻ, പ്രധാനാധ്യാപകരായ പ്രദീപ്കുമാർ, വസുധ അഭയ് തുടങ്ങിയവർ അഭിനന്ദിച്ചു.
യാമ്പു ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ യാമ്പു കെൻസ് ഇന്റർനാഷനൽ സ്കൂളിൽ നിന്ന് ഈ വർഷം പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികളും ഉന്നത വിജയം നേടി. ഹസീബുല്ല റിയാസ് അൻസാരി സ്കൂളിൽ ഒന്നാം സ്ഥാനത്തെത്തി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ ചെയർമാൻ മുഹമ്മദ് ഷാക്കിർ, മാനേജിങ് ഡയറക്ടർ ഷിംന ശാക്കിർ, പ്രിൻസിപ്പൽ ബിന്ദു സന്തോഷ്, വൈസ് പ്രിൻസിപ്പൽ സബീഹ ബാനു, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ അഫ്സർ പാഷ എന്നിവർ അഭിനന്ദിച്ചു.
യാമ്പു ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ യാമ്പു അൽ മനാർ ഇന്റർനാഷനൽ സ്കൂളിന് തുടർച്ചയായി നൂറുമേനി വിജയകൊയ്ത്ത്. സ്കൂളിലെ പത്താം ക്ലാസുകളിലെ എല്ലാ ബാച്ചുകളും 2011 മുതൽ നൂറു ശതമാനം വിജയം നേടുന്നതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. ഈ വർഷം പരീക്ഷയെഴുതിയ 23 പേരിൽ 12 പേർക്ക് ഡിസ്റ്റിങ്ഷനും 10 പേർക്ക് ഫസ്റ്റ് ക്ലാസും ഒരാൾ സെക്കൻഡ് ക്ലാസുംനേടി. ദിയ പ്രശാന്ത് ധാകെ (92.4 ശതമാനം), അൻജലിൻ പ്ലാമൂട്ടിൽ അജി (91.0 ശതമാനം) എന്നിവരാണ് മികച്ച മാർക്ക് നേട്ടത്തോടെ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. ഉന്നത വിജയം നേടിയവരെ സ്കൂൾ മാനേജിങ് ഡയറക്ടർ അഹ്മദ് മുഹമ്മദ് അഹ്മദ്, പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ രഹ്ന ഹരീഷ്, ബോയ്സ് വിഭാഗം ഹെഡ് മാസ്റ്റർ സയ്യിദ് യൂനുസ് തുടങ്ങിയവർ അഭിനന്ദിച്ചു.