ദോഹ : ദോഹ രാജ്യാന്തര പുസ്തക മേള സന്ദര്‍ശിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഇന്നലെ രാവിലെയാണ് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 33-ാമത് ദോഹ രാജ്യാന്തര പുസ്തകമേള കാണാന്‍ അമീര്‍ എത്തിയത്. ഖത്തറിലെയും സൗഹൃദ, സഹോദര രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന പുസ്തക പ്രസാധകരുടെയും പവിലിയനുകള്‍, പ്രത്യേകിച്ചും മേളയുടെ അതിഥിയായി പങ്കെടുക്കുന്ന ഒമാന്റെ പവിലിയനും അമീര്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്കായുള്ള പ്രത്യേക സോണ്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികളും ബാലസാഹിത്യ ശേഖരങ്ങളും വിലയിരുത്തി.
അതേസമയം, കഴിഞ്ഞ മാർച്ചിൽ സൗദിയിൽ നടന്ന സിബിഎസ്ഇ 10, +2 ക്ലാസുകളിലെ പരീക്ഷയിൽ വിവിധ സ്കൂളുകൾക്ക് ഇത്തവണയും അഭിമാനകരമായ വിജയത്തിളക്കം. റിയാദ്. ജിദ്ദ. ദമാം.ജുബൈൽ, യാമ്പു, എന്നിവിടങ്ങളിലെ ഇന്ത്യൻ സ്കൂളുകൾ മികച്ച വിജയം കൈവരിച്ചതിന്റെ അഭിമാനത്തിലാണ് വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും. ഇന്റർ നാഷനൽ ഇന്ത്യൻ സ്കൂൾ ദമാം പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇത്തവണ 98.95 ശതമാനം വിജയമാണ് സ്കൂൾ കൈവരിച്ചത്.
97.8% മാർക്ക് നേടിയ സ്നെഹിൽ ചാറ്റർജി,97.2% നേടിയ സൈനബ് ബിൻത് പർവേസ്,96.6% നേടിയ അശ്വനി അബിമോൻ എന്നിവരാണ് മികച്ച മാർക്ക് നേടിയത്. 12 വിദ്യാർഥികൾ 95 ശതമാനവും, 50 വിദ്യാർഥികൾ 90-95 ശതമാനവും, 167 വിദ്യാർഥികൾ 80-90 ശതമാനവും, 197 പേർ 70-80 ശതമാനവും,161 പേർ 60-70 ശതമാനവും നേടിയപ്പോൾ 60 ശതമാനത്തിൽ താഴെയുള്ളത് 86 വിദ്യാർഥികളാണ്. സ്കൂൾ പ്രിൻസിപ്പൽ സുനിൽ പീറ്റർ, മാനേജിങ് കമ്മറ്റി ചെയർമാൻ സനോജ് ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ വിദ്യാർഥികളെ അഭിനന്ദിച്ചു. ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയമെന്ന നേട്ടമാണ് ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന് കൈവരിക്കാനായത്.