Recipe

പ്രമേഹം പെട്ടെന്ന് കുറക്കും ഈ കിടിലൻ പാവക്ക ജ്യൂസ്

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള പ്രകൃതി ദത്തമായ വഴികളുണ്ട്. പലരും ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്യുന്ന ഒരു പച്ചക്കറിയാണ് പാവയ്ക്ക/ കയ്പ്പയ്ക്ക. എല്ലാവർക്കും ഇതിന്റെ ഗുണങ്ങൾ അറിയാമെങ്കിലും ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മടിക്കുന്നു. ദിവസേന പാവയ്ക്ക ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് മാത്രമല്ല പാവയ്ക്കയിൽ ധാരാളം വിറ്റാമിൻ, മിനറലുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഭാരം കുറയ്ക്കാനും അമിതാഹാരത്തിൽ നിന്നും നിങ്ങളെ രക്ഷിക്കും.

പാവയ്ക്ക ജ്യൂസ് കുടിക്കാൻ രാവിലെയാണ് നല്ല സമയം.കഫീൻ അടങ്ങിയ കോഫി പോലുള്ളവ കഴിക്കുന്നതിനു മുൻപ് വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്. അസിഡിറ്റി ഉണ്ടെങ്കിൽ ഉച്ചയ്ക്ക് ഭക്ഷണത്തിന് ശേഷം കഴിക്കാവുന്നതാണ്. കയ്പ് എങ്ങനെ കുറയ്ക്കാനാകും? പാവയ്ക്ക ജ്യൂസ് കയ്പ് രുചി ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ചില വഴികളിലൂടെ നമുക്ക് ഇതിന്റെ കയ്പ് കുറയ്ക്കാനാകും. ഉദാഹരണത്തിന് ഇതിന്റെ വിത്തുകളും തോലും നീക്കുകയും അല്പം ഉപ്പും ഏതാനും തുള്ളി നാരങ്ങാനീരും ചേർക്കാവുന്നതാണ്. നാരങ്ങാ രുചി മാത്രമല്ല വിറ്റാമിൻ സി യുടെ കലവറ കൂടിയാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ ഗുണകരമാകും.