തൃശൂർ : ആവേശം സിനിമയുടെ മോഡൽ പാർട്ടി നടത്തിയ സംഭവത്തിൽ ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെതിരെ പൊലീസ് കേസെടുത്തു. 151 വകുപ്പ് ചുമത്തിയാണ് അനൂപിനെതിരെ കേസെടുത്തത്. ആവേശം മോഡൽ പാർട്ടിയിൽ കൊലക്കേസിലെ പ്രതികളുൾപ്പെടെ പങ്കെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. പാർട്ടി സംബന്ധിച്ച് അനൂപിൽ നിന്ന് വിശദമായ മൊഴി ശേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന്റെ ആഘോഷമായാണ് പാർട്ടി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇരട്ടക്കൊലക്കേസിലെ പ്രതിയായ അനൂപാണ് സുഹൃത്തുക്കൾക്ക് പാർട്ടി നൽകുന്നതിന്റെ ദൃശ്യങ്ങൾ ആവേശം സിനിമയുടെ ഡയലോഗ് ചേർത്തുള്ള വീഡിയോയാക്കി പുറത്തിറക്കിയത്. വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു പാർട്ടി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ആവേശം സിനിമയിലെ ‘ എടാ മോനെ’ എന്ന ഡയലോഗിനൊപ്പം പാട്ടും ഉൾപ്പെടുത്തി വീഡിയോയായി പങ്കുവക്കുകയായിരുന്നു.